വിക്രമ രാജേന്ദ്രാ വീരവീഹാരാ

വിക്രമ രാജേന്ദ്രാ വീരവീഹാരാ
ചക്രവര്‍ത്തി കുലചന്ദ്രാ രാജാ -
വിക്രമ രാജേന്ദ്രാ വീരവീഹാരാ
ചക്രവര്‍ത്തി കുലചന്ദ്രാ രാജാ -
ചക്രവര്‍ത്തി കുലചന്ദ്രാ 

നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി 
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി 
നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി 
ധിന്‍ ധിന്‍ ചിലങ്ക കൊഞ്ചി കളിയൊടു
തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി
വിക്രമ രാജേന്ദ്രാ വീരവീഹാരാ
ചക്രവര്‍ത്തി കുലചന്ദ്രാ

പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
സുരനാരിമാരെ മയക്കുന്ന ഹൃദയഹരാ
പരമാനന്ദലീലാ ഹാരാ
പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍
ഓ...
അഴകിനു മാരന്‍ ഹാ...
നവരസഹാരന്‍ ഹോ....
അഴകിനു മാരന്‍ നവരസഹാരന്‍ 
കലകള്‍ക്കു കാഞ്ചനമേകും
പാരില്‍ ആരും കണ്ടു വിറയ്ക്കുമീ കടമിഴിയാല്‍

രൂപത്തിലും ജയഭാവത്തിലും
അലങ്കാരത്തിലും അതിരാജാ (2)
സുഖപതി നീയേ സുരപതി നീയേ
സകല ജഗല്‍ പതി നീയേ
(പാരില്‍....  )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vikrama rajendra veera

Additional Info

Year: 
1961

അനുബന്ധവർത്തമാനം