ഒരു കുറി നിൻ തിരുമലരടി കാണാന്‍
Music:
Lyricist:
Singer:
Film/album:
ഹേ ദ്വാരകാ നാഥാ - ഹേ ദയാസിന്ധോ - ഹേ ദാമോദരാ
ഒരു കുറി നിൻ തിരുമലരടി കാണാന്‍
ഓടിവന്നു ഞാന്‍ ഗോപാലാ
ഒന്നെനിയ്ക്കു നിന്‍ പൂമെയ് പുണരണം - ഒന്നു
നിന്‍ മൊഴികള്‍ കേള്‍ക്കേണം
കാളിയന്റെ ഫണം അതില്‍ നടമാടിയ -
കാലിണ മൌലിയില്‍ ചേര്‍ക്കേണം
ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ
ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ
എത്രനാള്‍ കരുതി എത്രമേല്‍ ഉഴറി -
എത്തി ഞാനതിനു നിന്‍ ചാരേ
ദ്വരപാലകര്‍ തടഞ്ഞു നിറുത്തി
തീര്‍ത്ഥപാപിയായ് തീർക്കാതെ
കാത്തുകൊള്‍വതിനു താമസമരുതേ
കരുണാമൂര്‍ത്തേ ഗോപാലാ
ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ
ഗോപാലാ ഹരിഗോപാലാ ഗോകുലപാലക ഗോപാലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru kuri nin thirumalaradi
Additional Info
Year:
1961
ഗാനശാഖ: