ഓര്‍ത്താലെന്റെ ദാരിദ്ര്യം
ഓര്‍ത്താലെന്റെ ദാരിദ്ര്യം തീര്‍ത്തയച്ചേനേ അര്‍ത്ഥിച്ചെങ്കില്‍
ആര്‍ത്തപാരിജാതമതൊന്നയര്‍ത്തു പോയി (2)
പേര്‍ത്തങ്ങോട്ട് ചെല്ലുകയും കഷ്ടം വഴി കണ്ണും തോര്‍ത്തു-
കാത്തിരിക്കും പത്നിയോടെന്തുരചെയ്യേണ്ടു
പതിവൃതയാം ഭാര്യയെ പട്ടിണിക്കിടുന്ന നരന്‍-
പരമഭക്തനായാലും ഗതിയുണ്ടാമോ (2)
ഭഗവാന്റെ സല്‍ക്കാരത്തില്‍ മതിമയങ്ങിയ ഞാൻ-
പറഞ്ഞില്ലതൊന്നും ദേവന്‍ അറിഞ്ഞുമില്ലാ
ദേവന്‍ അറിഞ്ഞുമില്ലാ. . . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Orthalente daaridram
Additional Info
Year:
1961
ഗാനശാഖ: