മറപ്പൊരുളായി മറഞ്ഞവനേ

മറപ്പൊരുളായി മറഞ്ഞവനേ ഹരി
മഴമുകില്‍കാന്തികലര്‍ന്നവനേ ഹരി
മധുരരസത്തെ നുകര്‍ന്നവനേ ഹരി
മധുരിപുനാമമിയന്നവനേ ഹരി

മമതവെടിഞ്ഞവര്‍നായകനേ ഹരി
മലിപുകഴു്ബാണനെവെന്നവനേ ഹരി
മകരമുഖായിതകുണ്ഡലനേ ഹരി
മുകുരമനോഹന ഗണ്ഡകനേ ഹരി

മസൃണമഹാമണി മണ്ഡിതനേ ഹരി
മംഗല മന്ദിരമായവനേ ഹരി
ഹരി ഹരി ഹരി ഹരി
ഹരി ഹരി ഹരി ഹരി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Marapporulaayi maranjavane

Additional Info

Year: 
1961

അനുബന്ധവർത്തമാനം