നന്ദഗോപന്‍ തപമിരുന്നു

നന്ദഗോപന്‍ തപമിരുന്നു സുന്ദരക്കണ്ണന്‍ 
വന്നുദിച്ചൊരു ഗോകുലത്തിന്‍ ജന്മനാളിന്നേ
(നന്ദഗോപന്‍... )

കാര്‍മേഘം പോലുള്ള കാന്തിയുണ്ട്
നല്ല വാര്‍മഴവില്ലിന്‍ പുരികമുണ്ട് (2)
കണ്ടാലും കണ്ടാലും ആശ തീരാ... ആശ തീരാ (2)
കല്യാണകൃഷ്ണന്‍ പിറന്ന നാള്
(നന്ദഗോപന്‍... )

പൈമ്പാല്‍ കറക്കുന്ന ഗോപിമാരേ
പാടിക്കളിച്ചീടു ഉണ്ണികളേ (2)
അമ്പാടിക്കണ്ണന്റെ ജന്മനാളില്‍ (2)
ആനന്ദക്കുമ്മിയടിച്ചിടേണം
(നന്ദഗോപന്‍...  )

പൊന്നിന്‍ കുടങ്ങളില്‍ പാല്‍ കറന്ന്
അതു് നന്ദന്നു നല്‍കേണം നമ്മളിന്ന് (2)
താലമുഴിയേണം മങ്കമാരേ....  (2)
താലോലം പാടേണമമ്മമാരേ
(നന്ദഗോപന്‍....  ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nandagopan thapamirunnu

Additional Info

Year: 
1961

അനുബന്ധവർത്തമാനം