കണ്ണിൽ ഉറക്കം കുറഞ്ഞു

    കണ്ണില്‍ ഉറക്കം കുറഞ്ഞു
കരളിന്‍ ഒളിയും മറഞ്ഞു
കണ്ണാ നിന്നെ കാണാഞ്ഞു ഞാന്‍ വലഞ്ഞു
പകലും ഇരവും എന്‍ പ്രാണന്‍ പിടഞ്ഞു
പാവമെന്നെ വെടിഞ്ഞതെന്തേ നീ കൃഷ്ണാ...

കരുണയാര്‍ന്ന ദേവാ ഗോപാലാ
അരികിലോടി വാ വാ (2)
കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു
കരഞ്ഞു കരഞ്ഞു കാടാകവെ നിന്നെ തിരഞ്ഞു
കരള്‍ കുഴഞ്ഞു വീണേനെന്‍ കണ്ണാ നീയെങ്ങോ 
(കരുണയാര്‍ന്ന...)

എങ്ങും നിറഞ്ഞവന്‍ നീയെന്നാലും കണ്ണാ
എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ
എങ്ങും നിറഞ്ഞവന്‍ നീയെന്നാലും കണ്ണാ
എന്‍ കണ്ണില്‍ കാണാത്തതെന്തെന്‍ കാര്‍വര്‍ണ്ണാ
വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ
വിരഹവേദനയാല്‍ നീറിടുമെന്‍ മുന്നെ
കരുണാമഴപൊഴിയാന്‍ കാര്‍മുകിലേ വാ വാ

കരുണയാര്‍ന്ന ദേവാ ഗോപാലാ അരികിലോടി വാ വാ
കരുണയാര്‍ന്ന ദേവാ  അരികിലോടി വാ വാ
അരികിലോടി വാ വാ
കണ്ണാ...  കണ്ണാ....  കണ്ണാ. . . 

നന്ദകുമാര അരവിന്ദഹാര വന്ദിതജനമന്ദാരാ
നളിനനയന നരകാന്തക സുന്ദര നാനാരൂപവിഹാരാ
സർഗ്ഗസ്ഥിതിലയനാരണപൂരൂഷ സ൪വ്വചരാചരനാഥാ
ഹരിഹരിഹരിഹരി കൃഷ്ണാ
ഹരിഹരിഹരിഹരി കൃഷ്ണാ. . . . കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kannil urakkam kuranju

Additional Info

അനുബന്ധവർത്തമാനം