പൈംപാല്‍ തരും ഗോക്കളേ

 

പൈംപാല്‍ തരും ഗോക്കളേ അന്‍പിന്‍ മാതാക്കളേ
നടക്കു നീളേ മുന്‍പേ നടക്കു നീളേ (2)

പച്ചത്തളിര്‍പ്പുല്ലു നിറയുന്നു താഴ്വാരത്തില്‍
കുന്നിന്‍ താഴ്വാരത്തില്‍ - പോകാം
കുളിരാര്‍ന്ന കാളിന്ദി നദിയോരത്തില്‍ - പോകാം
കുളിരാര്‍ന്ന കാളിന്ദി നദിയോരത്തില്‍

പൂത്ത മരങ്ങള്‍ കാണാം പൂന്തേന്‍ കനികള്‍ തിന്നാം
പുഴയില്‍ നീന്താം പോരൂ പുഴയില്‍ നീന്താം (2)
കാട്ടില്‍ കണ്ണനുമായ് പാട്ടും കളികളുമായ്
നമ്മള്‍ കലര്‍ന്നീടുമ്പോള്‍
കാട്ടാന പുലി വന്നാല്‍ കലങ്ങീടുമോ തെല്ലും ഭയന്നീടുമോ
നമ്മെ കൂട്ടായി വരും കണ്ണന്‍ വെടിഞ്ഞീടുമോ
കണ്ണന്‍ വെടിഞ്ഞീടുമോ കണ്ണന്‍ വെടിഞ്ഞീടുമോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Paimpaal tharum