മായാമാധവ ഗോപാലാ

 

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

മുരളീധരാ കണ്ണാ കരുണാനിധേ 
കരളില്‍ കൃപാരസം അരുളീടണേ (2)
എളിയ ജനങ്ങള്‍ക്കും എളിയവന്‍ നീയേ
തെളിയുക ഞങ്ങള്‍ക്കു ദേവ ദേവാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

നിന്‍ പദമേ ഗതി എന്നു നിനച്ചേന്‍
നിന്‍ തിരുനാമം നിനവാകെ ചേര്‍ത്തേന്‍ (2)
നിന്റെ കഥകള്‍ പാടി നടന്നേന്‍
നീയൊരു ഗതി തരു നീലവര്‍ണ്ണാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ

നിന്നുടെ മായാലീലകള്‍ കാണാന്‍
കണ്ണിനു കഴിയാ കരുണാവിലാസാ (2)
കണ്ണിനു കണ്ണായ് കരളിനു കരളായ്
വിണ്ണിനും ഉലകിനും പൊന്നൊളി നീയേ

മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
മായാമാധവ ഗോപാലാ നീയേ ശരണം ദേവാ
മായാമാധവ ഗോപാലാ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayamadhava gopala

Additional Info

Year: 
1961

അനുബന്ധവർത്തമാനം