മധുരമായ് പാടു മുരളികയില്‍

 

കൃഷ്ണാ ....മുകുന്ദാ...വനമാലീ..രാഗമുരളി 
ഓ...ഓ.... .ഓ.. . 

മധുരമായ് പാടു മുരളികയില്‍ (2) 
പൊന്‍ മുരളികയില്‍
ഗോപാലാ പ്രണയമധുര ഗാനം
(മധുരമായ്... )

ഓ...ഓ...ഓ.... 
മതിമോഹനാ ഹാ മതിമോഹനാ (2)
മധുമാസത്തില്‍ ഹാ തെന്നല്‍ ആടുവാന്‍ മാധവാ
(മധുരമായ്.... )

ഓ...ഓ...ഓ.... 
കരളലിയും നിന്‍ മുരളിയില്‍ ഊറും 
കളഗാനത്താല്‍ പുളകിതരായി (2)
കാര്‍മുകില്‍ വര്‍ണ്ണാ താമരക്കണ്ണാ
കാളിന്ദി തടം തന്നില്‍ ഓടി വന്നു (2)
(മധുരമായ്.... )

ഓ...ഓ...ഓ..
ഒഴുകും യമുനയില്‍ ഓളമൊതുങ്ങി
ഓമല്‍ പാട്ടിനു താളം ഇണങ്ങി (2)
നന്ദകുമാരാ സുന്ദരഹാരാ
വൃന്ദാവനം നിനക്കേകിടുന്നു (2)

തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ (2)
അരികില്‍ പ്രണയലോലം ആത്മാവില്‍ വന്നാല്‍
അലിയും സഖികള്‍ ഞങ്ങള്‍ ആരോമല്‍ക്കണ്ണാ
അഖിലമനോമംഗള അഭംഗുരാ പ്രിയംകരാ
തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ
തരുണീമനോഹര കരുണാ നിരന്തരാ
യമുനാ തീരവിഹാരീ

 

Krishna Mukunda (Maduramai Paadu) - Bhaktha Kuchela