കനിവുനിറയും മനസ്സിനുള്ളില്‍
Music:
Lyricist:
Film/album:
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
അവനെയറിയും മനുജരവന്
സ്നേഹമെന്നുപേരിടും
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
തന്നുടലുയിര്‍ സകലമീശന്റെ -
പൊന്നടികളില്‍ ചേര്‍ത്തിടും (2)
ധന്യപാദങ്ങള്‍ സേവചെയ്‌വതെ
പുണ്യമെന്തിതിന്‍ മീതെയാം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
ഗോപികള്‍ വന്നു മാറില്‍ അര്‍പ്പിച്ച
കോമളപ്രേമമാല്യവും (2)
അന്നുകോപിച്ചു മണ്ണുതിന്നുമ്പോള്‍
അമ്മ ചാര്‍ത്തിയ പാശവും (2)
ഭക്തനേകുമീ പാശമാര്‍ന്നിടും
ശക്തിനേടുകിലെന്നുമേ
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
സ്നേഹമാണു സാരമുലകില്‍
സ്നേഹമാണു ദൈവതം
കനിവുനിറയും മനസ്സിനുള്ളില്‍
കമലനയനന്‍ വാണിടും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanivu nirayum manassinullil
Additional Info
Year:
1961
ഗാനശാഖ: