പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം

 

പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ
പുന്നാരമോളെ ഇന്നു പൊന്നണിയേണം (2)
പൂമാല ചൂടിത്തരാം പുല്ലാങ്കുഴലൂതിത്തരാം
പുല്ലുള്ള കാടുകളില്‍ പോയീടാം (2)

പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ
പുന്നാരമോളെ ഇന്നു പൊന്നണിയേണം

ഓടക്കുഴലുമായ് പാടിക്കളിച്ചീടും
ഓമനക്കണ്ണനുമായ്
ഓരോ കാട്ടിലും ചെന്നപ്പം നീ കണ്ട -
കാരിയമെന്താണ്
(ഓടക്കുഴലുമായ്. . . )

പൂവാലിപ്പെണ്ണിനൊരു പൊട്ടുകുത്തേണം - എന്റെ
പുന്നാരമോളെ ഇന്നു പൊന്നണിയേണം

മാരിചൊരിയണു മാമലയെന്ന്
മാധവന്‍ ചൊന്നത് നേരാണ് (2)
മാനം മുട്ടണ ഗോവര്‍ധനമിത്
മാനിച്ചു പൂജിച്ചു കൊണ്ടാടാം (2)
മാനിച്ചു പൂജിച്ചു കൊണ്ടാടാം (2)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poovalippenninoru

Additional Info

Year: 
1961

അനുബന്ധവർത്തമാനം