കണ്ണാ‍ താമരക്കണ്ണാ

കണ്ണാ‍ താമരക്കണ്ണാ എന്നോമൽ
കണ്മണിക്കുഞ്ഞേ വാ വാ വാ
കാണുവോർക്കണ്ണിനു തേനമൃതൂട്ടുമെൻ
കാറൊളിവർണ്ണാ വാ വാ വാ
(കണ്ണാ‍... )

ഉണ്ണിക്കതിരവന്‍ പോലെ നീവന്നു
വിണ്ണിന്‍ പ്രകാശം ചൊരിഞ്ഞു
പുണ്യമിയന്നോരീപ്പൂമെയ്യിലൂടെയീ
മണ്ണിന്റെ ഭാഗ്യം തെളിഞ്ഞു
(കണ്ണാ....)

അന്‍‌പോടു നിന്നെപ്പുണരാനും
ഒരു ചുംബനപ്പൂന്തേന്‍ പകരാനും (2)
അമ്മമാര്‍ വന്നു നിറഞ്ഞെന്റെ വീടൊരു
പൊന്മണിക്കോവിലായ് മാറിയല്ലോ

കണ്ണാ‍ താമരക്കണ്ണാ എന്നോമൽ
കണ്മണിക്കുഞ്ഞേ വാ വാ വാ
കാണുവോർക്കണ്ണിനു തേനമൃതൂട്ടുമെൻ
കാറൊളിവർണ്ണാ വാ വാ വാ

 

Kanna Thaamara Kanna - Bhaktha Kuchela