നാളെ നാളെയെന്നായിട്ടു

 

നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര -
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ 
നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണ്മാനിത്ര -
നാളും പുറപ്പെടാത്ത ഞാന്‍ ഇന്നു ചെല്ലുമ്പോള്‍ 

നാളീകനയനനെന്തു തോന്നുമോ ഇന്നു നമ്മോടു -
നാളികം കരിമ്പന മേല്‍ എയ്ത പോലെയോ -
എയ്ത പോലെയോ

ഗുരുകുലം തന്നില്‍ നിന്നും പിരിഞ്ഞതില്‍പ്പിന്നെ - കണ്ണന്‍ 
തിരുവടി ചെന്നു കാണാന്‍ തരപ്പെടാതേ (2)
കരയറ്റ സംസാരത്തിന്‍ ദുരിതത്തില്‍ വീണു മുങ്ങി-
ക്കഴിഞ്ഞതെന്‍ തമ്പുരാനേ കരുതിടല്ലേ കരുതിടല്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naale naaleyennaayittu

Additional Info

Year: 
1961

അനുബന്ധവർത്തമാനം