ഹലോ മദ്രാസ് ഗേൾ
യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ടു സഹോദരങ്ങൾ, തങ്ങളുടെ വേണ്ടപ്പെട്ടവരെ ഇല്ലാതാക്കിയ ഒരു പൊതു ശത്രുവിനെ വകവരുത്താൻ ഒരുമിക്കുന്നു.
Actors & Characters
Actors | Character |
---|---|
സുരേഷ് കുമാർ | |
ലാൽ | |
ശ്യാം | |
സരിത | |
സ്വപ്ന | |
ലത | |
എസ് ഐ മഹേശ്വരൻ പിള്ള | |
ലാലിന്റെ സഹായി | |
ലതയുടെ അച്ഛൻ | |
മനോഹർ | |
റൗഡി | |
രാജശേഖരന്റെ സഹായി | |
റാം | |
സുരേഷിന്റെ അച്ഛൻ/സരിതയുടെ അച്ഛൻ | |
ദൊരൈയുടെ ശിങ്കിടി | |
ദൊരൈ | |
രാജശേഖരൻ | |
അഡ്വക്കേറ്റ് കൃഷ്ണമാചാരി | |
കടയുടമ | |
റൗഡി നഞ്ചയ്യ | |
ജോൺസൺ | |
ശ്രീദേവിയമ്മ | |
നർത്തകി | |
കഥ സംഗ്രഹം
കോളജ് വിദ്യാർത്ഥികളായ സുരേഷും സ്വപ്നയും സഹോദരീസഹോദരൻമാരാണ്. അമ്മയ്ക്കൊപ്പമാണ് അവരുടെ താമസം. അച്ഛൻ പണ്ടേ മരിച്ചു പോയി.
സ്വപ്ന സഹപാഠിയായ ശ്യാമുമായി പ്രണയത്തിലാവുന്നു. കോടീശ്വരപുത്രനായ ലാലും കൂട്ടുകാരും ഇതിൻ്റെ പേരിൽ ശ്യാമിനെയും സ്വപ്നയെ ശല്യപ്പെടുത്തുന്നു. ശ്യാമുമായുള്ള സ്വപ്നയുടെ വിവാഹത്തെ സുരേഷ് എതിർക്കുന്നെങ്കിലും പിന്നീട് സമ്മതിക്കുന്നു.
ഒരിക്കൽ കോളജ് കാൻ്റീനിൽ വച്ച് സുരേഷും ലാലും തമ്മിൽ സംഘട്ടനം നടക്കുന്നു. അതിനിടയിലേക്ക് വന്നെത്തുന്ന സ്വപ്ന, ലാലിൻ്റെ കുത്തേറ്റ് കൊല്ലപ്പെടുന്നു. കോടതി ലാലിനെ വെറുതെ വിടുന്നു. അയാൾ, മദ്രാസിലെ കുപ്രസിദ്ധ കൊള്ളത്തലവനും തൻ്റെ പിതാവുമായ രാജശേഖരൻ്റെ അടുത്തേക്ക് കടക്കുന്നു.
ലാലിനെ കണ്ടെത്തി പ്രതികാരം ചെയ്യാൻ സുരേഷ് തീരുമാനിക്കുന്നു. അയാൾ അമ്മയുമായി മദ്രാസിലേക്ക് പോകുന്നു. ട്രെയിനിൽ വച്ചു മദ്രാസ് പൊലീസിലെ SI ആയ മഹേന്ദ്രൻ പിള്ളയെ അവർ പരിചയപ്പെടുന്നു. തന്നോടൊപ്പം തൻ്റെ അമ്മാവൻ്റെ വീട്ടിൽ താമസിക്കാമെന്ന് പിള്ള പറയുന്നു. അവർ അതു സമ്മതിക്കുന്നു. പിള്ളയുടെ അമ്മാവൻ സുരേഷിന് തൻ്റെ കാർ വർക്ക് ഷോപ്പിൽ പണി നല്കുന്നു.
നഗരത്തിൽ പലതരത്തിലുള്ള മോഷണങ്ങൾ വിദഗ്ധമായി നടത്തുന്നവളാണ് "മദ്രാസ് ഗേൾ" എന്നറിയപ്പെടുന്ന സരിത. അനാഥയായ അവൾ മോഷണമുതൽ താൻ താമസിക്കുന്ന ചേരിപ്രദേശത്തെ ആളുകൾക്ക് നൽകുകയാണ് പതിവ്. പോലീസ് പല വിധത്തിൽ ശ്രമിച്ചിട്ടും അവളെ പിടികൂടാൻ കഴിയുന്നില്ല. രത്നങ്ങൾ കൊണ്ടു ഒരു കാർ തട്ടിയെടുക്കാൻ സരിതയുടെ സഹായം തേടുക വഴി ലാൽ സരിതയുമായി പരിചയപ്പെടുന്നു.
ഒരിക്കൽ പിള്ളയുടെ അമ്മാവനോട് മോശമായിപ്പെരുമാറുന്ന സരിതയെ സുരേഷ് തല്ലുന്നു. പിന്നീട്, അതിൽ കുറ്റബോധം തോന്നിയ സുരേഷ് സരിതയുടെ താവളത്തിൽ എത്തി അവളെക്കാണുന്നു. അവിടെ വച്ച്, പണ്ടു നാടുവിട്ടു പോയ തൻ്റെ കൊച്ചച്ഛന്റെ മകളാണ് സരിതയെന്ന് സുരേഷ് അറിയുന്നു. തൻ്റെ അച്ഛനെ പണ്ട് ഒരു ബാങ്ക് കൊള്ളക്കാരൻ ചതിച്ചു കൊന്നതാണെന്ന് സരിത പറയുന്നു.
ഒരിക്കൽ ഒരു ലോക്കർ തുറക്കുവാൻ ലാൽ സരിതയുടെ സഹായം തേടുന്നു. അയാളുടെ താവളത്തിൽ എത്തിയ സരിത, തൻ്റെ അച്ഛനെ കൊന്നയാൾ ലാലിൻ്റെ അച്ഛനായ രാജശേഖരനാണെന്നു മനസ്സിലാക്കുന്നു.
Audio & Recording
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ, അഭിനേതാക്കളുടെ പേര് വിവരങ്ങൾ, റിലീസ് തീയതി |