അനുരാധ

Anuradha
സൌത്ത് ഇന്ത്യൻ സിനിമാ രംഗത്ത് നൃത്തസംവിധായകൻ ആയ കൃഷ്ണകുമാറിന്റേയും, ഹെയർ ഡ്രസ്സർ ആയ സരോജയുടെയും മകൾ. ചെന്നൈയിൽ ജനനം.

സൌത്ത് ഇന്ത്യൻ സിനിമകളിൽ ക്യാബറെ എന്ന ക്ലബ്ബ് ഡാൻസുമായി ഒരു കാലത്ത് തിളങ്ങി നിന്ന നടി. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലായി 700 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.
80കളൂടെ പകുതിയിൽ ക്രോസ്ബെൽറ്റ് മണി, കെ എസ് ഗോപാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സജീവമായിരുന്നു.

തുലാവർഷം പോലെയുള്ള സിനിമയിൽ അഭിനയിച്ചു എങ്കിലും 1979ൽ കെ എസ് ഗോപാലകൃഷ്ണന്റെ കൌമാരപ്രായം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാകുന്നത്. കൃഷ്ണ ചന്ദ്രന്റെ നായികയായിരുന്നു. പിന്നെ അങ്ങോട്ടുള്ള ഒരുപാടു ചിത്രങ്ങളിൽ സെക്സി വേഷങ്ങളിലൂടെയും ക്യാബറെ നൃത്തങ്ങളിലൂടെയും അനുരാധ സജീവമായിരുന്നു.

നൃത്തസംവിധായകൻ ആയ രതീഷ് കുമാറിനെ വിവാഹം കഴിച്ചു. മക്കൾ അഭിനയശ്രീയും കാളിച്ചരണും. അഭിനയശ്രീയും നായികയായി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.