Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും വ്യാഴം, 28/10/2021 - 14:30
വഞ്ചിയൂർ മാധവൻ നായർ വ്യാഴം, 28/10/2021 - 18:16
വഞ്ചിയൂർ മാധവൻ നായർ വ്യാഴം, 28/10/2021 - 18:17
കല്പന വ്യാഴം, 28/10/2021 - 18:20 ഗാനലേഖനം തിരുത്തി
വെള്ളിമൂങ്ങ വ്യാഴം, 28/10/2021 - 23:06
അറബിക്കഥ വെള്ളി, 29/10/2021 - 09:54
3 ഡോട്ട്സ് വെള്ളി, 29/10/2021 - 12:59
3 ഡോട്ട്സ് വെള്ളി, 29/10/2021 - 13:05
പുതുക്കോട്ടയിലെ പുതുമണവാളൻ വെള്ളി, 29/10/2021 - 15:32
ദി കാർ വെള്ളി, 29/10/2021 - 15:38 സഞ്ജീവ് ലാൽ ചേർത്തു.
വഞ്ചിയൂർ മാധവൻ നായർ Sat, 30/10/2021 - 14:25
ടി കെ ബാലചന്ദ്രൻ Sun, 31/10/2021 - 08:14 പ്രൊഫൈൽ ചിത്രങ്ങളുംവിവരങ്ങളും ചേർത്തു
സെല്ലുലോയ്‌ഡ് ചൊവ്വ, 02/11/2021 - 10:39 Comments opened
മൈ ഡിയർ കരടി ചൊവ്വ, 02/11/2021 - 10:40
എ എൻ ഗണേഷ് ചൊവ്വ, 02/11/2021 - 11:24
മീനത്തിൽ താലികെട്ട് ചൊവ്വ, 02/11/2021 - 12:40
എ എൻ ഗണേഷ് ചൊവ്വ, 02/11/2021 - 12:50
എ എൻ ഗണേഷ് ചൊവ്വ, 02/11/2021 - 13:00
മീന ഗണേഷ് ബുധൻ, 03/11/2021 - 15:32 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
മീന ഗണേഷ് ബുധൻ, 03/11/2021 - 15:58
കെ പി കേശവൻ ബുധൻ, 03/11/2021 - 16:52 പ്രൊഫൈൽ ചിത്രം
മണിമുഴക്കം ബുധൻ, 03/11/2021 - 17:05
രവി പട്ടേന വ്യാഴം, 04/11/2021 - 16:16 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
രവി പട്ടേന വ്യാഴം, 04/11/2021 - 16:24
തിങ്കളാഴ്ച നിശ്ചയം വ്യാഴം, 04/11/2021 - 16:27
സൈലൻസർ വ്യാഴം, 04/11/2021 - 16:28
രവി പട്ടേന വ്യാഴം, 04/11/2021 - 19:21
സന്ദേശം വെള്ളി, 05/11/2021 - 17:22
2 ഹരിഹർ നഗർ വെള്ളി, 05/11/2021 - 17:50
2 ഹരിഹർ നഗർ വെള്ളി, 05/11/2021 - 18:01 Guest Artists ചേർത്തു
ദയ വെള്ളി, 05/11/2021 - 18:04
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ വെള്ളി, 05/11/2021 - 18:08
ജസ്‌നിയ ജയദീഷ് Sat, 06/11/2021 - 13:52
ജസ്‌നിയ ജയദീഷ് Sat, 06/11/2021 - 14:09
ജസ്‌നിയ ജയദീഷ് Sat, 06/11/2021 - 14:12
മലയാളി ചൊവ്വ, 09/11/2021 - 13:40 അസി കലാസംവിധാനം തിരുത്തി
റോണ ബുധൻ, 10/11/2021 - 14:58 പ്രൊഫൈൽ ചിത്രം
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ബുധൻ, 10/11/2021 - 15:00
സെലിൻ ബുധൻ, 10/11/2021 - 23:26 പ്രൊഫൈൽ ചിത്രം ചേർത്തു
ചെപ്പു കിലുക്കണ ചങ്ങാതി വ്യാഴം, 11/11/2021 - 16:16
ശാന്തി മൂർത്തി വ്യാഴം, 11/11/2021 - 16:26 പ്രൊഫൈൽ ചിത്രം ചേർത്തു
ശാന്തി മൂർത്തി വ്യാഴം, 11/11/2021 - 16:34
രാജാവിന്റെ മകൻ വെള്ളി, 12/11/2021 - 15:24
അൻസൽ പള്ളുരുത്തി വെള്ളി, 12/11/2021 - 17:43 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
അൻസൽ പള്ളുരുത്തി വെള്ളി, 12/11/2021 - 17:48
അൻസൽ പള്ളുരുത്തി വെള്ളി, 12/11/2021 - 17:49
കനകം കാമിനി കലഹം വെള്ളി, 12/11/2021 - 17:54
അൻസൽ പള്ളുരുത്തി വെള്ളി, 12/11/2021 - 19:57
ടി കെ ബാലചന്ദ്രൻ Sat, 13/11/2021 - 08:09
പരുന്ത് Sat, 13/11/2021 - 15:14 ഡബ്ബിംഗ് തിരുത്തി

Pages