അൻസൽ പള്ളുരുത്തി
എറണാകുളം ജില്ലയിലെ പള്ളുരുത്തിയിൽ മുഹമ്മദ്, സുഹറ എന്നിവരുടെ മകനായി ജനിച്ചു. ഫോർട്ടുകൊച്ചിയിലെ സാന്താക്രൂസ് സ്കൂൾ, സാന്താക്രൂസ് കോളേജ് ഫോർട്ടുകൊച്ചി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പത്താംക്ലാസ്സിൽ പഠിക്കുന്ന കാലത്ത് നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം കൊച്ചിൻ കലാഭവനിലെ നാടക്കളരിയിൽ ചേർന്ന് ബോസ്കോ മാഷിന്റെ മേൽനോട്ടത്തിൽ മൂന്ന് വർഷത്തോളം നാടകപരിശീലനം നടത്തിയിട്ടുണ്ട്. തുടർന്ന് തണൽ തീയേറ്റേഴ്സ് പള്ളുരുത്തി എന്ന സമിതിയുടെ ഭാഗമായി ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.
മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്ക് ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പട്ട അൻസൽ ആ ചിത്രത്തിൽ ഷൈജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്ര രംഗത്തെത്തുകയും തുടർന്ന് രതീഷ് പൊതുവാൾ സംവിധാനം ചെയ്ത കനകം കാമിനി കലഹം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ജിതിൻ പത്മനാഭന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ശലമോൻ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ഹസീനയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിലവിൽ പള്ളൂരുത്തിയിൽ താമസം.