അമരം
കടലിനെയും മകളെയും കാമുകിയെയും ഹൃദയത്തോട് ചേർത്തുവെച്ച ഒരച്ഛന്റെയും അമ്മ നഷ്ടപ്പെട്ട മകളുടെയും, കടൽത്തീരത്തെ ഒരുപിടി സ്നേഹബന്ധങ്ങളുടെയും കഥയാണിത്.
അവലംബം: പല്ലിശ്ശേരിയുടെ 'പൂരം' എന്ന ചെറുകഥ
Actors & Characters
Actors | Character |
---|---|
അച്ചൂട്ടി | |
കൊച്ചുരാമൻ | |
രാധ | |
ഭാർഗവി | |
ചന്ദ്രിക | |
രാമൻകുട്ടി | |
പിള്ളേച്ചൻ | |
ദാമോദരൻ | |
രാഘവൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
കെ പി എ സി ലളിത | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സഹനടി | 1 991 |
മമ്മൂട്ടി | ഫിലിം ഫെയർ അവാർഡ് | മികച്ച നടൻ | 1 991 |
കഥ സംഗ്രഹം
അരയനായ അച്ചൂട്ടി (മമ്മൂട്ടി) യുടെ ജീവിതാഭിലാഷം തന്റെ മകൾ മുത്തി (മാതു) നെ ഒരു ഡോക്ടറായി കാണുക എന്നതാണ്. അച്ചൂട്ടിയുടെ കുടുംബസുഹൃത്തായ കൊച്ചുരാമ (മുരളി) ന്റെയും ഭാര്യ ഭാർഗ്ഗവി (കെ പി എ സി ലളിത) യുടെയും മകനായ രാഘവനു (അശോകൻ) മായി അവൾ പ്രേമത്തിലാണ്. ഇതറിയുന്ന അച്ചൂട്ടി ആദ്യം രാഘവനോടും പിന്നീട് കൊച്ചുരാമനോടും ഇടയുന്നു.
തുടർന്ന്, അച്ചുവിന് വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന തന്റെ സഹോദരിയും അച്ചുവിന്റെ കാമുകിയുമായ ചന്ദ്രി (ചിത്ര) യെ, കൊച്ചുരാമൻ മറ്റൊരാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിക്കുന്നു.
ഒരുനാൾ അച്ചുവറിയാതെ മുത്ത് രാഘവനൊപ്പം പോകുന്നു. തന്റെ സ്വപ്നങ്ങൾ ഓരോന്നായി നഷ്ടമായ അച്ചൂട്ടി ആകെ തകർന്നു പോകുന്നു.
തന്റെ മകളുടെ പഠനം നശിപ്പിച്ച രാഘവനെ അച്ചൂട്ടി പലതും പറഞ്ഞ് പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. അരയനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളിയേറ്റെടുത്ത് കൊമ്പനെ പിടിക്കാൻ ഒറ്റയ്ക്ക് നടുക്കടലിൽ പോകുന്ന രാഘവൻ തിരികെയെത്തുന്നില്ല. നടുക്കടലിൽ വെച്ച് രാഘവനെ അച്ചൂട്ടി വകവരുത്തിയെന്ന തുറക്കാരുടെ സംശയത്തിന്റെ പേരിൽ മുത്തും അയാളെ തള്ളിപ്പറയുന്നു.
തന്റെ നിരപരാധിത്തം തെളിയിക്കാൻ, രാഘവനെ തേടി പ്രക്ഷുബ്ദമായ കടലിലേക്ക് പോകാനായി അച്ചൂട്ടി തോണിയിറക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ചമയം
സംഗീത വിഭാഗം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
അഴകേ നിൻ മിഴിനീർദർബാരികാനഡ |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
വികാരനൗകയുമായ്മധ്യമാവതി |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ് |
3 |
ഹൃദയരാഗതന്ത്രി മീട്ടിഹമീർകല്യാണി |
കൈതപ്രം | രവീന്ദ്രൻ | ലതിക |
4 |
പുലരേ പൂങ്കോടിയിൽവാസന്തി, ശുദ്ധസാവേരി, ജയന്തശ്രീ, സിന്ധുഭൈരവി |
കൈതപ്രം | രവീന്ദ്രൻ | കെ ജെ യേശുദാസ്, ലതിക, സംഘവും |
Contributors | Contribution |
---|---|
കളർ പോസ്റ്റർ ചേർത്തു |