ഹൃദയരാഗതന്ത്രി മീട്ടി

ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിയും
കർമ്മഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്‌ത്തിടാം

(ഹൃദയരാഗ)

ഞങ്ങൾ പാടുമീ സ്വരങ്ങൾ കീർത്തനങ്ങളാകണേ
ചോടുവയ്‌ക്കുമീ പദങ്ങൾ നൃത്തലോലമാകണേ
കുഞ്ഞുവീടിനുൾക്കളങ്ങൾ സ്വർഗ്ഗമാകണേ
അമ്മ നൽകും ഉമ്മപോലും അമൃതമാകണേ
പൂർണ്ണമീ ചരാചരങ്ങൾ ഗുരുവരങ്ങളാകണേ

(ഹൃദയരാഗ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hridaya raga

Additional Info

അനുബന്ധവർത്തമാനം