ഷാജി മാറാട്
അബ്ദുൾ സലാമിന്റെയും സഫിയയുടെയും മകനായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി എൻ എച്ച് യുപി സ്കൂൾ, ചേർത്തല എൻ ഐ യുപി സ്കൂൾ, സെന്റ് ഡൊമിനിക് ബോയ്സ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി, വിജെ എച്ച് എസ് വടുതല, ആർട്സ് കോളേജ് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ഷാജിയുടെ വിദ്യാഭ്യാസം.
2015 -ൽ ഇൻഗ്ലോറിയസ് ലൈഫ് എന്ന ഷോർട്ട് ഫിലിമിലഭിനയിച്ചുകൊണ്ടാണ് ഷാജി അഭിനയരംഗത്തേക്കെത്തുന്നത്. 2016 -ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് തൊണ്ടിമുതലും ദൃക്സാക്ഷിയും, പൂമരം, വൺ, കുമ്പളങ്ങി നൈറ്റ്സ്, എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ ഷാജി മാറാട് അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല ഇലവീഴാ പൂഞ്ചിറ എന്ന സിനിമയുടെ തിരക്കഥാ രചയിതാവുകൂടിയാണ് ഷാജി.
ഷാജി മാറാടിന്റെ ഭാര്യ ഹഫ്സ, രണ്ടു മക്കൾ അബ്ബാദ്, സജ്ജാദ്.
വിലാസം - shaji maraad
B4Police quarters
AR camp
keezhukunnu
Kottayam 686002
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ആക്ഷൻ ഹീറോ ബിജു | കഥാപാത്രം പോലീസ് | സംവിധാനം എബ്രിഡ് ഷൈൻ | വര്ഷം 2016 |
സിനിമ തൊണ്ടിമുതലും ദൃക്സാക്ഷിയും | കഥാപാത്രം | സംവിധാനം ദിലീഷ് പോത്തൻ | വര്ഷം 2017 |
സിനിമ കാർബൺ | കഥാപാത്രം ജീപ്പ് ഡ്രൈവർ | സംവിധാനം വേണു | വര്ഷം 2018 |
സിനിമ ഒരു കുപ്രസിദ്ധ പയ്യന് | കഥാപാത്രം പോലീസ് | സംവിധാനം മധുപാൽ | വര്ഷം 2018 |
സിനിമ പൂമരം | കഥാപാത്രം | സംവിധാനം എബ്രിഡ് ഷൈൻ | വര്ഷം 2018 |
സിനിമ ഒരു കുപ്രസിദ്ധ പയ്യന് | കഥാപാത്രം | സംവിധാനം മധുപാൽ | വര്ഷം 2018 |
സിനിമ പ്രതി പൂവൻ കോഴി | കഥാപാത്രം | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്ഷം 2019 |
സിനിമ കുമ്പളങ്ങി നൈറ്റ്സ് | കഥാപാത്രം | സംവിധാനം മധു സി നാരായണൻ | വര്ഷം 2019 |
സിനിമ ഗൗതമന്റെ രഥം | കഥാപാത്രം | സംവിധാനം ആനന്ദ് മേനോൻ | വര്ഷം 2020 |
സിനിമ ഭ്രമം | കഥാപാത്രം പോലീസ് | സംവിധാനം രവി കെ ചന്ദ്രൻ | വര്ഷം 2021 |
സിനിമ കാണെക്കാണെ | കഥാപാത്രം പോലീസ് സബ്ബ് ഇൻസ്പെക്റ്റർ | സംവിധാനം മനു അശോകൻ | വര്ഷം 2021 |
സിനിമ വൺ | കഥാപാത്രം പോലീസ് | സംവിധാനം സന്തോഷ് വിശ്വനാഥ് | വര്ഷം 2021 |
സിനിമ ഇടി മഴ കാറ്റ് | കഥാപാത്രം | സംവിധാനം അമ്പിളി എസ് രംഗൻ | വര്ഷം 2021 |
സിനിമ നായാട്ട് (2021) | കഥാപാത്രം ബിജു ഗാങ്ങിലെ ആൾ | സംവിധാനം മാർട്ടിൻ പ്രക്കാട്ട് | വര്ഷം 2021 |
സിനിമ സല്യൂട്ട് | കഥാപാത്രം സിവിൽ പോലീസ് | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്ഷം 2022 |
സിനിമ ഇലവീഴാ പൂഞ്ചിറ | കഥാപാത്രം പോലീസുകാരൻ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
സിനിമ പത്താം വളവ് | കഥാപാത്രം അസി | സംവിധാനം എം പത്മകുമാർ | വര്ഷം 2022 |
സിനിമ കുറ്റവും ശിക്ഷയും | കഥാപാത്രം പോലീസ് | സംവിധാനം രാജീവ് രവി | വര്ഷം 2022 |
സിനിമ അന്വേഷിപ്പിൻ കണ്ടെത്തും | കഥാപാത്രം കോൺസ്റ്റബിൾ ചിങ്ങവനം | സംവിധാനം ഡാർവിൻ കുര്യാക്കോസ് | വര്ഷം 2024 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇലവീഴാ പൂഞ്ചിറ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇലവീഴാ പൂഞ്ചിറ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
സിനിമ ഇലവീഴാ പൂഞ്ചിറ | സംവിധാനം ഷാഹി കബീർ | വര്ഷം 2022 | ശബ്ദം സ്വീകരിച്ചത് |