ഏഴരപ്പൊന്നാന
പതിനഞ്ചു വർഷം മുൻപ് നാടു വിട്ടു പോയ മകന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഒരു കുടുംബത്തിലേക്ക്, മുറപ്പെണ്ണിന്റെ അരികിലേയ്ക്ക് ഒരു അപരൻ എത്തുന്നു. യഥാർത്ഥ മകനും തിരിച്ചെത്തുന്നതോടെ അരങ്ങേരുന്ന നാടകീയ മുഹൂർത്തങ്ങൾ. ആരെ ആ കുടുംബം സ്വീകരിക്കും? അതാണ് ഏഴരപൊന്നാനയുടെ കഥ.
Actors & Characters
Actors | Character |
---|---|
വിക്രമൻ | |
ദാസ് | |
അശ്വതി | |
അയമൂട്ടി | |
അന്തപ്പൻ | |
ബാലൻ | |
അച്ചു | |
അശ്വതിയുടെ അമ്മ | |
രേണു | |
രേണുവിന്റെ അച്ഛൻ | |
പോസ്റ്റ്മാൻ ചിന്നമണി |
Main Crew
കഥ സംഗ്രഹം
മാധവമേനോൻ(തിലകൻ), മകൾ രേണു(അഞ്ചു) ഈ രണ്ടുപേർ മാത്രമാണ് ആ വീട്ടിലെ അംഗങ്ങൾ. 15 വർഷം മുൻപ് മാധവമേനോൻ തല്ലിയതിന്റെ പേരിൽ വീട് വിട്ട് പോയ മകൻ ബാലൻ മരിച്ചു പോയി എന്നാണ് ആ നാട്ടുകാർ വിശ്വസിക്കുന്നത്. എന്നാൽ ബാലൻ മരിച്ചിട്ടില്ല, തിരിച്ചു വരും എന്ന് വിശ്വസിക്കുന്ന രണ്ട് പേരുണ്ട്, ഒന്ന് മാധവമേനോനും മറ്റൊന്ന് മേനോന്റെ സഹോദരി ലീലാവതി(കെ പി എ സി ലളിത)യുടെ മകൾ, ബാലന്റെ മുറപ്പെണ്ണായ അശ്വതി(കനക)യും. ബാലേട്ടൻ വരും, വന്ന് തന്നെ വിവാഹം കഴിക്കും എന്ന് കാത്തിരിക്കുന്നവൾ. കുടുംബ സുഹൃത്ത് അച്ചു (ജഗതി ശ്രീകുമാർ ) അശ്വതിക്ക് പുതിയ വിവാഹ ആലോചനകൾ കൊണ്ടു വരും. പക്ഷെ ബാലേട്ടന് വേണ്ടി കാത്തിരിക്കുന്ന അവൾ എല്ലാവരെയും ഓടിച്ചു വിടും. നാട്ടുകാർ അവൾക്ക് ഭ്രാന്താണെന്ന് തീരുമാനിച്ചു.
അയ്മുട്ടി കോയ(മാമുക്കോയ)യുടെ വീട്ടിലേയ്ക്ക് ഒരു പുതിയ ചെറുപ്പക്കാരനെ(ജയറാം) വാടകയ്ക്ക് താമസിക്കാനായി അച്ചു കൂട്ടികൊണ്ട് വന്നു. ആ നാട്ടിൽ അയാൾ ആദ്യമായാണ് വരുന്നത്. അയാളോട് ആരും പേരുപോലും ചോദിച്ചില്ല. മാധവ മേനോന്റെ ഔദാര്യത്തിൽ വളർന്നവനാണു ദാസൻ (സിദ്ധിക്ക്). അവനും രേണുവും പ്രേമത്തിലാണ്. തടിക്കച്ചവടക്കാരൻ രാമു (റിസബാവ) ആ നാട്ടിൽ വരത്തൻ ആണ്. ഒരു ദിവസം അവൻ അശ്വതിയെക്കേറിപ്പിടിച്ചപ്പോൾ ആ ചെറുപ്പക്കാരനും ദാസനും കൂടി രാമുവിനെ തല്ലിയൊതുക്കി അശ്വതിയെ രക്ഷിച്ചു. അശ്വതിയെ ആദ്യമായി ആ നാട്ടിൽ ഒരുത്തൻ കയറിപ്പിടിച്ചു എന്നത് ലീലാവതിക്ക് അവിശ്വസനീയമായിതോന്നി. അവൾ നേരെ ചേട്ടൻ മാധവന്റെ വീട്ടിൽ പോയി അയാളെ കുറ്റപ്പെടുത്തി. മാധവൻ വടിയെടുത്ത് സ്വയം ശിക്ഷിക്കാൻ ഒരുമ്പെട്ടു. അപ്പോൾ അവിടെ എത്തിയ ചെറുപ്പക്കാരൻ ആ വടി പിടിച്ചു വാങ്ങി വെള്ളത്തിൽ എറിഞ്ഞു. ക്ഷുഭിതനായ മാധവൻ അവനെ തല്ലാൻ ഒരുങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന ദാസൻ തടയാൻ ശ്രമിച്ചു. ചെറുപ്പക്കാരൻ ദാസനെ വിലക്കി. താനാണ് ബാലൻ എന്നും അച്ഛൻ തല്ലട്ടെ എന്നും അവൻ പറഞ്ഞു. അവരെല്ലാവരും സന്തോഷിച്ചു; പ്രത്യേകിച്ചും അശ്വതി. അവളുടെ ബാലേട്ടൻ തിരിച്ചെത്തിയിരിക്കുന്നു.
ദാസന്റെയും രേണുവിന്റെയും പ്രേമം ബാലൻ അച്ഛന്റെ ശ്രദ്ധയിൽപ്പെടുത്തി. ആ വിവാഹം നടത്തികൊടുക്കാൻ മാധവൻ തയ്യാറായി. ബാലനും അശ്വതിയും കൂടുതൽ അടുത്തു. അവരുടെ വിവാഹം ഇനിയും വച്ചു നീട്ടരുതെന്ന് ലീലാവതി, ചേട്ടൻ മാധവനോട് ആവശ്യപ്പെട്ടു ഒരു ദിവസം ആ നാട്ടിൽ മറ്റൊരു ചെറുപ്പക്കാരൻ വന്നു. അതായിരുന്നു ശരിക്കുള്ള ബാലൻ (സായികുമാർ). അവൻ സ്വന്തം വീട്ടിൽ പോയി; അശ്വതിയെ കാണാൻ അവളുടെ വീട്ടിലും ചെന്നു. മറ്റൊരാൾ തന്റെ പേരിൽ, തന്റെ സ്ഥാനത്ത്... അവന് ഒന്നും മനസ്സിലായില്ല. സത്യം പറയാനുള്ള ധൈര്യം ഉണ്ടായില്ല. എല്ലാവരും ആ അപരനെ ബാലനായി കാണുന്നു. അശ്വതിയും അവനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബാലൻ ദൂരെ നിന്ന് തന്റെ അച്ഛനെയും സഹോദരിയെയും കണ്ട് നെടുവീർപ്പിട്ടു. തന്റെ വീട്ടിനു ചുറ്റും എപ്പോഴും കറങ്ങിത്തിരിയുന്ന ചെറുപ്പക്കാരനെ മാധവമേനോനും ശ്രദ്ധിക്കുകയുണ്ടായി.
Audio & Recording
ശബ്ദം നല്കിയവർ |
---|
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പ്രണയമന്ത്ര തുടിയുണർത്താൻ |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
2 |
മണിമേഘം ചിന്നി ചിന്നി |
കൈതപ്രം | ജോൺസൺ | കെ എസ് ചിത്ര |
3 |
ഉണ്ണി പിറന്നാൾ |
കൈതപ്രം | ജോൺസൺ | കെ ജെ യേശുദാസ്, സുജാത മോഹൻ, കോറസ് |