ഉണ്ണി പിറന്നാൾ

ഉണ്ണിപ്പിറന്നാളുണരാൻ ഒരു നീരാഞ്ജനം
നീലത്തിരുമല മേലെ കന്നി സൂര്യന്റെ ശ്രീകോവിലിൽ
പൊൻമകളേ പൂ കൊണ്ടു വാ പൊൻ പുലരി തേരേറി വാ
നിറമണിയും പൂഞ്ചില്ലകളിൽ വള്ളിത്തിരുമണമാടാൻ കാറ്റേ വാ  (ഉണ്ണിപ്പിറന്നാൾ)

തിരുപ്പുകൾ പാടൂ വണ്ണാത്തിക്കുരുവീ
മംഗളപ്പുതുമൊഴികൾ ചൊല്ലി വരുമോ
തിരുപ്പുകൾ പാടൂ മാന്തോപ്പു കുരുവീ
നല്ലിസൈ പാടി വരുമാ തന്നന്തനിയാ
അണിയാക്കുന്നിലാരവമായ് മേലൂർക്കാവിലുൽസവമായ്
അതിരാക്കണ്ടമുണരുകയായ് തിറമേളങ്ങൾ ചിന്തുകയായ്
ചാമരങ്ങൾ പൂത്തു നിന്നൂ
ആലവട്ടം വീശി നിന്നൂ കാവടികളാടുമ്പോൾ

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ (ഉണ്ണി)

വെള്ളിത്തിരയിളകി പൂഞ്ചോലയൊഴുകി
അമ്പലപ്പൂങ്കടവിൽ തോണിയൊരുങ്ങി  (വെള്ളി)
കൊടിയേറുന്ന തകൃതികളിൽ ആറാടുന്ന കേളികളിൽ
വിളയാടുന്ന വികൃതികളിൽ നിറമേറുന്ന പുഞ്ചിരിയിൽ
അപ്പുറവും ഇപ്പുറവും മുത്തുക്കുട മിന്നുകയായ്
മന്ത്രക്കളമുണരുകയായ്
സർവ്വബാധാ പ്രശമനം ത്രൈലോക്യസ്യാഖിലേശ്വരീ
ഏവമേവ ത്വയാ കാര്യം അസ്മദ് വൈരിവിനാശനം  (ഉണ്ണി)

കിരീടിനി മഹാവജ്രേ സഹസ്ര നയനോജ്വലേ
വൃത്രപ്രാണഹരേ ഗൗരീ നാരായണീ നമോസ്തുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unni pirannaal

Additional Info

Year: 
1992

അനുബന്ധവർത്തമാനം