വിന്ദുജ മേനോൻ
പ്രശസ്ത നർത്തകിയും ഗുരുവുമായ കലാമണ്ഡലം വിമലാ മേനോന്റെയും എഞ്ചിനീയറും കൺസ്റ്റ്രക്ഷൻ മാനേജറുമായ ശാസ്തമംഗലം കൃഷ്ണശ്രീ കെ പി വിശ്വനാഥന മേനോന്റെയും മകളാണ് വിന്ദുജ മേനോൻ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ‘ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ ‘ എന്ന സിനിമയിൽ ശങ്കറിനൊപ്പം ബാലതാരമായി സിനിമയിൽ പ്രവേശിച്ചു. പിന്നീട് , സവിധം, എന്റെ നൊമ്പരത്തിപ്പൂവ്, സവിധം എന്നിങ്ങനെ ചെറുതും വലുതുമായ പന്ത്രണ്ടോളം വേഷങ്ങൾ ചെയ്തു. രാജീവ് കുമാറിന്റെ ‘പവിത്രം’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം മീനാക്ഷി എന്ന കഥാപാത്രത്തോടെ തന്റെ നായികാസ്ഥാനം തെളിയിച്ചു. ഭീഷ്മാചാര്യ, വെണ്ടർ ഡാനിയേൽ, പിൻഗാമി തുടങ്ങിയവേഷങ്ങളിലും പ്രധാനവേഷം ചെയ്തു.
സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിട്ടുള്ള വിന്ദുജക്ക്, ഭരതനാട്യത്തിനു കേന്ദ്ര ഗവണമെന്റ് സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. അമ്മ തന്നെയാണ് പ്രധാന ഗുരു. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നു മാത്രമല്ല, ചാക്യാർകൂത്ത്, കഥകളി , കൂത്ത്, ഓട്ടംതുള്ളൽ എന്നിവയൊക്കെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. വീണയിലും സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.