ഉല്ലാസ് പന്തളം
പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശിയാണ് ഉല്ലാസ്. സ്കൂൾ പഠനത്തിനുശേഷം സുഹൃത്തുക്കളോടൊപ്പം നാട്ടിലെ പരിപാടികളിൽ മിമിക്രി ചെയ്തുകൊണ്ടാണ് ഉല്ലാസ് തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്കുന്നത്. ആദ്യകാലങ്ങളിൽ അധികം വേദികൾ ലഭിയ്ക്കാതിരുന്നതിനാൽ ഉല്ലാസ് പെയ്ന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്നു.
ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർ എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോമഡി സ്റ്റാറിന്റെ ഭാഗമായി ഉല്ലാസ് പന്തളം പ്രേക്ഷകശ്രദ്ധ നേടി. തുടർന്ന് നിരവധി വേദികളിൽ അദ്ദേഹം മിമിക്രി പരിപാടികൾ അവതരിപ്പിച്ചു. 2014 -ലാണ് ഉല്ലാസ് സിനിമാഭിനയ രംഗത്തേയ്ക്ക് പ്രവേശിയ്കുന്നത്. മാന്നാർ മത്തായി സ്പീക്കിങ്ങ് 2, പേടിത്തൊണ്ടൻ, വസന്തത്തിന്റെ കനൽവഴികളിൽ എന്നീ ചിത്രങ്ങളിൽ ആ വർഷം അദ്ദേഹം അഭിനയിച്ചു. തുടർന്ന് കുട്ടനാടൻ മാർപ്പാപ്പ, ഉൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.