കൈലാഷ്

Kailash

മലയാള ചലച്ചിത്ര നടൻ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. ജൂനിയർ ആർട്ടിസ്റ്റായാണ് കൈലാഷിന്റെ അഭിനയജീവിതം തുടങ്ങുന്നത്. 2008-ൽ ഇറങ്ങിയ പാർത്ഥൻ കണ്ട പരലോകം- ആയിരുന്നു ആദ്യ സിനിമ. 2009- ൽ  നീലത്താമര എന്ന ചിത്രത്തിൽ നായകനായത് കൈലാഷിന്റെ അഭിനയ ജീവിതത്തിന് ഒരു വഴിത്തിരിവായി. ശിക്കാർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, യുഗപുരുഷൻ, ബാങ്കിംഗ് ഹവേൾസ് 10 ‌- 4, ഒടിയൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

കൈലാഷിന്റെ ഭാര്യയുടെ പേര് ദിവ്യ. രണ്ട് കുട്ടികളാണ് അവർക്കുള്ളത്.