ബ്യൂട്ടിഫുൾ
കഴുത്തിനു താഴെ ശരീരം തളർന്നവനെങ്കിലും ജീവിതത്തെ പോസറ്റീവായി കാണുന്ന സ്റ്റീഫൻ (ജയസൂര്യ) എന്ന കോടീശ്വരന്റേയും അയാളുടെ സുഹൃത്താകുന്ന ജോൺ (അനൂപ് മേനോൻ) എന്ന ഗായകന്റേയും ഔപചാരികതകൾ ഇല്ലാത്ത സൗഹൃദത്തിന്റെ കഥ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
സ്റ്റീഫൻ | |
ജോൺ | |
അഞ്ജലി | |
പീറ്റർ | |
കമലു | |
കന്യക | |
കരുണൻ | |
അലക്സ് | |
വക്കീൽ | |
ഡോക്റ്റർ | |
ജോണിന്റെ കൂട്ടുകാരി | |
അമ്മിണി | |
യൂസഫ് | |
സെക്യൂരിറ്റി | |
Main Crew
കഥ സംഗ്രഹം
മാതാപിതാക്കളില്ലാത്ത, അതേ സമയം വലിയ സ്വത്തിനും പണത്തിനും ഉടമായാണ് സ്റ്റീഫൻ (ജയസൂര്യ) പക്ഷേ, കഴുത്തിനു താഴെ ശരീരം നിശ്ചലമാണ്. വലിയ സ്വത്തിനുടമയായ സ്റ്റീഫന്റെ കാര്യങ്ങൾക്കും മറ്റും സഹായത്തിനായി കമലു (നന്ദുലാൽ)വും കണാരനു (ജയൻ) മുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ സ്റ്റീഫൻ തന്റെ സഹായികളുമായി പശ്ചിമ കൊച്ചിയിലെ തന്റെ വില്ലയിലേക്ക് സ്ഥിരതാമസത്തിനു വരികയാണ്. സ്റ്റീഫന്റെ ബന്ധുക്കൾക്ക് സ്റ്റീഫന്റെ വമ്പിച്ച സ്വത്തിൽ മാത്രമാണ് താല്പര്യം. അതു മനസ്സിലായതുകൊണ്ട് തന്നെ സ്റ്റീഫൻ അവരെ അടുപ്പിക്കുന്നില്ല. സാമ്പത്തിക കാര്യത്തിൽ ക്രമക്കേടു കാട്ടീയ ആദ്യ കസിൻ പീറ്ററൂമായി(ഉണ്ണീമേനോൻ) സ്റ്റീഫൻ നല്ല രസത്തിലല്ല. ശാരീരിക തളർച്ചയിലും ജീവിതത്തെ പോസറ്റീവായി കണ്ട് ജീവിതം ആസ്വദിക്കുന്ന വേളയിൽ യാദൃശ്ചികമായി ജോൺ (അനൂപ് മേനോൻ) എന്ന ഗായകനെ ഒരു ബാറിൽ വെച്ച് കണ്ടുമുട്ടുന്നു. തന്റെ സന്തോഷത്തിനു തന്നോടൊപ്പം ഒരു ഗായക സുഹൃത്തായി അനൂപിനെ ജോലിക്ക് വിളിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ജോൺ അതിനു സമ്മതിക്കുന്നു. ദിവസങ്ങൾ കൊണ്ട് ഇരുവരും ഗാഢസൗഹൃദത്തിലാകുന്നു. അതിനിടയിൽ നിലവിലുള്ള ഹോം നഴ്സ് /മെയ്ഡ് കടന്നു കളഞ്ഞതിനാൽ മറ്റൊരു കസിൻ ജോസ് (ടിനി ടോം) പറഞ്ഞതുസരിച്ച് പത്രത്തിൽ പരസ്യം കൊടൂക്കുന്നു. അതിൻ പ്രകാരം അഞ്ജലി (മേഘനാ രാജ്) എന്ന യുവതി സ്റ്റീഫന്റെ വീട്ടിൽ ഹോം നഴ്സ് /മെയ്ഡ് കടന്നു വരുന്നു. അവളുടേ സൗന്ദര്യം ജോണിനെ ഒരു കാമുകനാക്കുന്നു. അതോടൊപ്പം സ്റ്റീഫനിലും അവൾ ഇഷ്ടമുണർത്തുന്നു. ജോണിന്റെ സൗഹൃദത്താൽ സ്റ്റീഫൻ താനിതുവരെ കാണാത്ത നഗരവും മഴയും മറ്റും അനുഭവിക്കുന്നു. അതേ സമയം പീറ്റർ സ്റ്റീഫനെ വക വരുത്തി പണം കൈക്കലാക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു.
സിനിമയുടെ വിശദമായ റിവ്യൂ ഇവിടെ വായിക്കാം .
Audio & Recording
ചമയം
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മഴനീർത്തുള്ളികൾ - Fശ്രീ |
ഗാനരചയിതാവു് അനൂപ് മേനോൻ | സംഗീതം രതീഷ് വേഗ | ആലാപനം തുളസി യതീന്ദ്രൻ |
നം. 2 |
ഗാനം
നിൻവിരൽ തുമ്പിൽ |
ഗാനരചയിതാവു് അനൂപ് മേനോൻ | സംഗീതം രതീഷ് വേഗ | ആലാപനം ഗായത്രി |
നം. 3 |
ഗാനം
മൂവന്തിയായ് അകലെ |
ഗാനരചയിതാവു് അനൂപ് മേനോൻ | സംഗീതം രതീഷ് വേഗ | ആലാപനം വിജയ് യേശുദാസ് |
നം. 4 |
ഗാനം
മഴനീർ തുള്ളികൾ - Mശ്രീ |
ഗാനരചയിതാവു് അനൂപ് മേനോൻ | സംഗീതം രതീഷ് വേഗ | ആലാപനം ഉണ്ണി മേനോൻ |
നം. 5 |
ഗാനം
ചെഹരാ ഹേ യാ ചാന്ദ് |
ഗാനരചയിതാവു് ജാവേദ് അക്തർ | സംഗീതം ആർ ഡി ബർമൻ | ആലാപനം പ്രദീപ് ചന്ദ്രകുമാർ |
നം. 6 |
ഗാനം
രാപ്പൂവിനും നിൻ നാണം |
ഗാനരചയിതാവു് അനൂപ് മേനോൻ | സംഗീതം രതീഷ് വേഗ | ആലാപനം പ്രദീപ് ചന്ദ്രകുമാർ, തുളസി യതീന്ദ്രൻ, ബാലു തങ്കച്ചൻ |
Contributors | Contribution |
---|
Contributors | Contribution |
---|---|
അടിസ്ഥാന വിവരങ്ങൾ ചേർത്തു |