ശ്യാമ
തൻ്റെ പുതിയ സിനിമയുടെ എഴുത്തിനായി കൊടൈക്കനാലിലെ ഗസ്റ്റ്ഹൗസിലെത്തുന്ന സംവിധായകനെ അവിടെ വച്ചയാൾ പരിചയപ്പെടുന്ന യുവതിയുടെ ഭൂതകാലദുരന്തം വേട്ടയാടുന്നു.
Actors & Characters
Actors | Character |
---|---|
വിശ്വനാഥൻ | |
ശ്യാമ | |
ഹരി | |
ലക്ഷ്മി | |
തോമാച്ചൻ | |
കൃഷ്ണൻ നമ്പ്യാർ | |
ചന്ദ്രൻ | |
ശ്യാമയുടെ അമ്മ | |
അപ്പുക്കുട്ടൻ | |
ഹോസ്റ്റൽ വാർഡൻ | |
മിസ്റ്റർ നായർ | |
ഡാൻസ് മാസ്റ്റർ | |
Main Crew
കഥ സംഗ്രഹം
ഭാര്യയുടെ അപകട മരണത്തെത്തുടർന്ന് രണ്ടു വർഷമായി സിനിമയിൽ നിന്നു വിട്ടുനില്ക്കുന്ന പ്രസിദ്ധ സംവിധായകനാണ് വിശ്വനാഥൻ. നിർമ്മാതാവും സുഹൃത്തുമായ തോമാച്ചൻ്റെ നിർബന്ധം കാരണം, തൻ്റെ ഗുരുവായ കൃഷ്ണൻ നമ്പ്യാരുടെ കടങ്ങൾ തീർക്കാനുള്ള പണം കണ്ടെത്താനായി, പുതിയ സിനിമ ചെയ്യാൻ അയാൾ തീരുമാനിക്കുന്നു. തിരക്കഥയെഴുതാനും ലൊക്കേഷനുകൾ തീരുമാനിക്കാനും വിശ്വനാഥൻ കൊടൈക്കനാലിലുള്ള, തോമാച്ചൻ്റെ സുഹൃത്തായ ചന്ദ്രൻ്റെ ഗസ്റ്റ് ഹൗസിലെത്തുന്നു.
ചന്ദ്രൻ്റെ പെങ്ങളായ ശ്യാമയെ അയാൾ പരിചയപ്പെടുന്നു. തൻ്റെ മുറച്ചെറുക്കനും കാമുകനുമായ ഹരിയുടെ അപ്രതീക്ഷിതമായ അപകട മരണത്തെത്തുടർന്ന് അതീവദുഃഖിതയായി കഴിയുകയാണ് ശ്യാമ. രണ്ടു വർഷത്തിനിപ്പുറവും ഹരിയെക്കുറിച്ചുള്ള ഓർമ്മകളിൽ അവൾ വിതുമ്പിപ്പോകുന്നു. ഹരിയെ വാഹനമിടിച്ചു കൊന്നതാകാമെന്നാണ് വിശ്വനാഥൻ്റെ സഹായിയായ അപ്പുക്കുട്ടൻ പറയുന്നത്. അപകടത്തെത്തുടർന്ന് സമയത്തിന് ആശുപത്രിയിലെത്തിക്കാത്തതിനാലാണ് ഹരി മരിച്ചത് എന്നയാൾ പറയുന്നു.
പതിയെ ശ്യാമ വിശ്വനാഥൻ്റെ സുഹൃത്താകുന്നു. അയാളുടെ തിരക്കഥ പകർത്തിയെഴുതിക്കൊടുക്കുകയും അയാളോടൊപ്പം ലൊക്കേഷനുകൾ കാണാൻ പോവുകയും ചെയ്യുന്ന ശ്യാമയുടെ മാറ്റം അവളുടെ വീട്ടുകാരെയും ആഹ്ലാദിപ്പിക്കുന്നു.
ഹരിയും ശ്യാമയും എറണാകുളത്ത് കോളജിലാണ് പഠിച്ചിരുന്നത്. ആർട്സ് ക്ലബിൻ്റെ ഉദ്ഘാടനത്തിനായി വിശ്വനാഥനെ ക്ഷണിക്കാൻ താനും ഹരിയും വീട്ടിൽ ചെന്ന കാര്യം അവൾ പറയുന്നു. ആർട്ട്സ് ക്ലബ് ഉദ്ഘാടനത്തിൻ്റെയന്ന് ഡാൻസ് പ്രാക്ടീസിനിടയ്ക്ക് ശ്യാമയുടെ ചിലങ്ക പൊട്ടുന്നു. പുതിയ ചിലങ്ക എടുക്കാൻ പോയ ഹരിയുടെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുന്നു. മാരകമായി പരിക്കേറ്റ തൻ്റെ ഹരിയെ ആശുപത്രിയിലെത്തിക്കാതെ പോയ മനുഷ്യനെയാണ് താൻ ഏറ്റവും വെറുക്കുന്നതെന്ന് ശ്യാമ പറയുന്നു. ശ്യാമയിൽ നിന്ന് അപകടം നടന്ന ദിവസമറിയുന്ന വിശ്വനാഥൻ ഞെട്ടുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Attachment | Size |
---|---|
syama.jpg | 0 bytes |