ടി കെ വാസുദേവൻ
T K Vasudevan
തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ വാസുദേവൻ ചെമ്മീൻ എന്ന ചിത്രത്തിൽ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കെ എസ് സേതുമാധവൻ, എൻ പി സുരേഷ് എന്നീ സംവിധായകരുടെ നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു.
1978 -ൽ വിശ്വരൂപം എന്ന സിനിമ പി വി നാരായണനോടൊപ്പം ചേർന്ന് ടി കെ വാസുദേവൻ സംവിധാനം ചെയ്തു. അതിനുശേഷം 1984 -ൽ ശ്രീമൂലനഗരം വിജയനോടൊപ്പം ചേർന്ന് എന്റെ ഗ്രാമം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. കൽപാന്തകാലത്തോളം.. എന്ന പ്രശസ്തഗാനം 'എൻ്റെ ഗ്രാമം' എന്ന സിനിമയിലാണ്. എം ജി ആർ, കമലഹാസൻ, സത്യൻ, പ്രേംനസീർ, തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയ പ്രഗത്ഭരുമായി അദ്ദേഹം അടുത്ത ബന്ധം പുലത്തിയിരിരുന്നു.
2025 ഏപ്രിലിൽ വാസുദേവൻ അന്തിക്കാട് അന്തരിച്ചു.