മധു വാര്യർ
മലയാള ചലച്ചിത്ര നടൻ, നിർമ്മാതാവ്, സംവിധായകൻ. 1976 ജൂലൈ 5 - ന് തമിഴ് നാട്ടിലെ നാഗർകോവിലിൽ തൃശ്ശൂർ സ്വദേശികളായ മാധവ വാരിയരുടെയും ഗിരിജ വാരിയരുടെയും മകനായി ജനിച്ചു. പ്രശസ്ത സിനിമാതാരം മഞ്ജു വാരിയർ സഹോദരിയാണ്. കഴക്കൂട്ടം സൈനിക് സ്ക്കൂൾ, കണ്ണൂർ എസ് എൻ വിദ്യാമന്ദിർ എന്നിവിടങ്ങളിലായിരുന്നു മധു വാരിയരുടെ സ്ക്കൂൾ വിദ്യാഭ്യാസം. ഐ എച്ച് എം വിദ്യാമന്ദിരിൽ നിന്നും ഗ്രാജ്വേഷൻ കഴിഞ്ഞു. പഠനത്തിനു ശേഷം കുറച്ചുകാലം മുംബൈ ലീല ഹോട്ടൽ, ഡിസ്നി ക്രൂയിസ് ലൈൻസ് എന്നിവയിലെല്ലാം ജോലി ചെയ്തതിനു ശേഷമാണ് സിനിമയിലേയ്ക്കെത്തുന്നത്.
2004 ൽ രാജസേനൻ സംവിധാനം ചെയ്ത ഇമ്മിണി നല്ലൊരാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് മധു വാരിയർ ചലച്ചിത്ര ലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് മുപ്പതിലധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ സ്വ ലേ എന്ന സിനിമയിൽ അദ്ദേഹം അസിസ്റ്റന്റ് സംവിധായകനായി. ക്രേസി ഗോപാലൻ, മലർവാടി ആർട്സ് ക്ലബ്.. എന്നീ സിനിമകളിലും സഹ സംവിധായകനായി പ്രവർത്തിച്ചു.
മധു വാരിയർ 2012 ൽ മായാമോഹിനി എന്ന സിനിമ നിർമ്മിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവയി. 2020 ൽ ലളിതം സുന്ദരം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. മധു വാരിയരുടെ ഭാര്യയുടെ പേര് അനു. ഒരു മകൾ ആവണി.
ഫേസ്ബുക്ക് പ്രൊഫൈൽ
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം ലളിതം സുന്ദരം | തിരക്കഥ പ്രമോദ് മോഹൻ | വര്ഷം 2022 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഇമ്മിണി നല്ലൊരാൾ | കഥാപാത്രം രാഹുൽ | സംവിധാനം രാജസേനൻ | വര്ഷം 2004 |
സിനിമ യൂത്ത് ഫെസ്റ്റിവൽ | കഥാപാത്രം | സംവിധാനം ജോസ് തോമസ് | വര്ഷം 2004 |
സിനിമ വാണ്ടഡ് | കഥാപാത്രം ഉണ്ണി | സംവിധാനം മുരളി നാഗവള്ളി | വര്ഷം 2004 |
സിനിമ പറയാം | കഥാപാത്രം | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 2004 |
സിനിമ ഭരത്ചന്ദ്രൻ ഐ പി എസ് | കഥാപാത്രം അൻവർ | സംവിധാനം രഞ്ജി പണിക്കർ | വര്ഷം 2005 |
സിനിമ ദി കാമ്പസ് | കഥാപാത്രം രാജീവ് | സംവിധാനം മോഹൻ | വര്ഷം 2005 |
സിനിമ നേരറിയാൻ സി ബി ഐ | കഥാപാത്രം | സംവിധാനം കെ മധു | വര്ഷം 2005 |
സിനിമ ഇരുവട്ടം മണവാട്ടി | കഥാപാത്രം | സംവിധാനം വാസുദേവ് സനൽ | വര്ഷം 2005 |
സിനിമ പൊന്മുടിപ്പുഴയോരത്ത് | കഥാപാത്രം കുമാരൻ | സംവിധാനം ജോൺസൺ എസ്തപ്പാൻ | വര്ഷം 2005 |
സിനിമ അച്ഛനുറങ്ങാത്ത വീട് | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്ഷം 2006 |
സിനിമ രാവണൻ | കഥാപാത്രം | സംവിധാനം ജോജോ കെ വർഗീസ് | വര്ഷം 2006 |
സിനിമ പ്രണയകാലം | കഥാപാത്രം | സംവിധാനം ഉദയ് അനന്തൻ | വര്ഷം 2007 |
സിനിമ റോമിയോ | കഥാപാത്രം | സംവിധാനം രാജസേനൻ | വര്ഷം 2007 |
സിനിമ അഞ്ചിൽ ഒരാൾ അർജുനൻ | കഥാപാത്രം | സംവിധാനം പി അനിൽ | വര്ഷം 2007 |
സിനിമ ഹലോ | കഥാപാത്രം സുശീൽ | സംവിധാനം റാഫി - മെക്കാർട്ടിൻ | വര്ഷം 2007 |
സിനിമ സ്പീഡ് ട്രാക്ക് | കഥാപാത്രം | സംവിധാനം എസ് എൽ പുരം ജയസൂര്യ | വര്ഷം 2007 |
സിനിമ ഡിറ്റക്ടീവ് | കഥാപാത്രം | സംവിധാനം ജീത്തു ജോസഫ് | വര്ഷം 2007 |
സിനിമ എസ് എം എസ് | കഥാപാത്രം | സംവിധാനം സർജുലൻ | വര്ഷം 2008 |
സിനിമ ട്വന്റി 20 | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 2008 |
സിനിമ ചന്ദ്രനിലേക്കൊരു വഴി | കഥാപാത്രം | സംവിധാനം ബിജു വർക്കി | വര്ഷം 2008 |
മൂലകഥ അടിസ്ഥാനമായി ഇറങ്ങിയ സിനിമകൾ
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|
ചിത്രം | കഥ | സംവിധാനം | വര്ഷം |
---|---|---|---|
ചിത്രം ലളിതം സുന്ദരം | കഥ പ്രമോദ് മോഹൻ | സംവിധാനം മധു വാര്യർ | വര്ഷം 2022 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ മായാമോഹിനി | സംവിധാനം ജോസ് തോമസ് | വര്ഷം 2012 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മലർവാടി ആർട്ട്സ് ക്ലബ് | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2010 |
തലക്കെട്ട് സ്വ.ലേ സ്വന്തം ലേഖകൻ | സംവിധാനം പി സുകുമാർ | വര്ഷം 2009 |
തലക്കെട്ട് ക്രേസി ഗോപാലൻ | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2008 |