പ്രിയ
തെന്നിന്ത്യൻ ചലച്ചിത്ര നടി. കർപ്പകവല്ലി എന്ന പ്രിയ തമിൾനാട്ടിലാണ് ജനിച്ചത്. 1981-ൽ സാഹസം എന്ന സിനിമയിലൂടെയാണ് പ്രിയ മലയാളത്തിൽ എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രിയ നായികയായി. മോഹൻലാൽ അടക്കമുള്ള മുൻനിര നായകൻ മാരുടെയെല്ലാം നായികയായി അഭിനയിച്ചു. മോഹൻലാലിനോടൊപ്പം അഭിനയിച്ച നിന്നിഷ്ടം എന്നിഷ്ടം ആണ് പ്രിയയുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ്, ഹിന്ദി, ഉറുദു ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാളസിനിമകളിലായിരുന്നു കൂടുതൽ അഭിനയിച്ചത്. അൻപതിലധികം മലയാളചിത്രങ്ങളിൽ അഭിനയിച്ചു. ഇരുപതോളം തമിഴ് സിനിമകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ തമിഴ് ടെലിവിഷൻ പരമ്പരകളിലും അവർ അഭിനയിക്കുന്നുണ്ട്.
മലയാള സിനിമാ ഛായാഗ്രാഹകൻ ഡേവിഡിനെയാണ് പ്രിയ വിവാഹം ചെയ്തത്. പ്രിയ - ഡേവിഡ് ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൻ പ്രിൻസ്, മകൾ ഐശ്വര്യ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ പ്രിയസഖി രാധ | കഥാപാത്രം | സംവിധാനം കെ പി പിള്ള | വര്ഷം 1982 |
സിനിമ എങ്ങനെയുണ്ടാശാനേ | കഥാപാത്രം നർത്തകി | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1984 |
സിനിമ ബോയിംഗ് ബോയിംഗ് | കഥാപാത്രം തുടക്കത്തിലേ ഗാന രംഗങ്ങളിലെ നർത്തകരിൽ ഒരാൾ | സംവിധാനം പ്രിയദർശൻ | വര്ഷം 1985 |
സിനിമ പ്രത്യേകം ശ്രദ്ധിക്കുക | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1986 |
സിനിമ നിന്നിഷ്ടം എന്നിഷ്ടം | കഥാപാത്രം ശാലിനി/ചിക്കു | സംവിധാനം ആലപ്പി അഷ്റഫ് | വര്ഷം 1986 |
സിനിമ ശോഭ്രാജ് | കഥാപാത്രം | സംവിധാനം ജെ ശശികുമാർ | വര്ഷം 1986 |
സിനിമ അവൾ കാത്തിരുന്നു അവനും | കഥാപാത്രം | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1986 |
സിനിമ പടയണി | കഥാപാത്രം | സംവിധാനം ടി എസ് മോഹൻ | വര്ഷം 1986 |
സിനിമ സുഖമോ ദേവി | കഥാപാത്രം | സംവിധാനം വേണു നാഗവള്ളി | വര്ഷം 1986 |
സിനിമ അടിവേരുകൾ | കഥാപാത്രം സെൽവി | സംവിധാനം എസ് അനിൽ | വര്ഷം 1986 |
സിനിമ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1986 |
സിനിമ പപ്പൻ പ്രിയപ്പെട്ട പപ്പൻ | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1986 |
സിനിമ ഗീതം | കഥാപാത്രം | സംവിധാനം സാജൻ | വര്ഷം 1986 |
സിനിമ ധീം തരികിട തോം | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
സിനിമ സ്നേഹമുള്ള സിംഹം | കഥാപാത്രം ലതിക | സംവിധാനം സാജൻ | വര്ഷം 1986 |
സിനിമ മീനമാസത്തിലെ സൂര്യൻ | കഥാപാത്രം | സംവിധാനം ലെനിൻ രാജേന്ദ്രൻ | വര്ഷം 1986 |
സിനിമ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്ഷം 1986 |
സിനിമ അർച്ചനപ്പൂക്കൾ | കഥാപാത്രം സുമിത്ര | സംവിധാനം മഹേഷ് സോമൻ | വര്ഷം 1987 |
സിനിമ ഇവരെ സൂക്ഷിക്കുക | കഥാപാത്രം | സംവിധാനം മോഹൻ രൂപ് | വര്ഷം 1987 |
സിനിമ ആര്യൻ | കഥാപാത്രം ദേവനാരായണന്റെ സഹോദരി | സംവിധാനം പ്രിയദർശൻ | വര്ഷം 1988 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മൂന്നാംമുറ | സംവിധാനം കെ മധു | വര്ഷം 1988 |