ആ മുഖം കാണുവാൻ

 

ആ മുഖം കാണുവാൻ
ആ മൊഴി കേൾക്കുവാൻ
 ആ കരം കോർത്തു നടന്നു പോവാൻ
ആദ്യമായി കണ്ടു പിരിഞ്ഞ നാളിൽ
ആശിച്ചു പിന്നെയും
ഒന്നു കാണാൻ ഒന്നു കാണാൻ


സ്നേഹിച്ചു തീരാത്ത പൂവുകൾ
സ്നേഹിച്ചു തീരാത്ത പൂവുകൾ ആ വഴി
പോവുന്ന നമ്മെയും നോക്കി നീ
വായിച്ചു തീരാത്ത മൗനത്തിൻ തേന്മൊഴി
കാതോർത്തു കേൾക്കുകയായിരുന്നു
നമ്മൾ കാതിൽ പകർത്തുകയായിരുന്നു

കാനനജ്വാലകൾ പൂവിട്ടു
കാനനജ്വാലകൾ പൂവിട്ടു നിൽക്കുന്നു
വാഴ്വിന്റെ നടക്കാവിലൂടെ
കാലം പതുക്കെ നടന്നു പോം കാലൊച്ച
കാതരമെൻ മനം കേട്ടു നിന്നൂ
ഋതുഭേദങ്ങൾ കണ്ടു ഞാൻ അമ്പരന്നു
   
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Aa mugham kaanuvaan