ഭാഗ്യവാൻ
തൊഴിൽ ഇല്ലാത്ത അഭ്യസ്തവിദ്യനായ ബാലുവിന് അപൂർവ്വങ്ങളിൽ അപൂർവ്വമായ അലഭ്യ ലഭ്യശ്രീ യോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്യാഗ്രഹികളായ കുറെ പേർ അവന്റെ പിറകെ കൂടി അവന്റെ ജീവിതം നരക തുല്യമാക്കി അതിൽ നിന്നും അവൻ രക്ഷപെട്ടോ ഇല്ലയോ എന്നതാണ് ഭാഗ്യവാൻ പറയുന്ന കഥ
Actors & Characters
Actors | Character |
---|
Actors | Character |
---|---|
ബാലഗോപാലൻ | |
അമ്മു | |
ദേവകി | |
ജാനു | |
മാത്തച്ചൻ | |
മുളങ്കാട്ട് ഗുരുക്കൽ | |
വാസുദേവൻ | |
ദിവാകരാൻ തെക്കിന്തട | |
ഉണ്ണി കുറുപ്പ് | |
മീന | |
രാഹുലൻ | |
ജോസ് | |
ഗായിക | |
തങ്കമണി | |
പോലീസ് ഓഫീസർ | |
കണ്ണൻ മുതലാളി | |
Main Crew
കഥ സംഗ്രഹം
ബാലു (ശ്രീനിവാസൻ ) അഭ്യസ്തവിദ്യനായ എന്നാൽ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരൻ. തെക്കുംതറ എന്ന ആ നാട്ടിലെ അമ്പലത്തിൽ ഉത്സവത്തിന് നാടകം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അവൻ. അവന്റെ ഉറ്റ തോഴന്മാർ മാത്തച്ഛൻ (ജഗതി ) രാഹുലൻ (വിജയരാഘവൻ ) ജോസ്(പ്രേംകുമാർ ) മാമു (സെയിനുദ്ധീൻ ) എല്ലാം "പെരുച്ചാഴികളെ നിങ്ങൾക്ക് ഒരു ആലയം " എന്ന ആ നാടകത്തിലെ അഭിനേതാക്കൾ.
അവന്റെ മുറപ്പെണ്ണ് അമ്മു (സിതാര)ടീച്ചേർസ് ട്രെയിനിംഗ് കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്നു. ബാലു തൊഴിൽ ഒന്നും ഇല്ലാതെ എന്നാൽ അതിന് ശ്രമിക്കുക പോലും ചെയ്യാതെ നാട്ടിൽ വെറുതെ നാടകം എന്ന പേരിൽ സമയം കളയുന്നത് അവൾക്ക് ഒട്ടും ഇഷ്ടമല്ല. പലപ്പോഴും അവൾ ബാലുവിനെ ശാസിക്കാറുണ്ട്
അമ്മുവും അവളുടെ അമ്മ ജാനു (ഫിലോമിന )വും അതേപോലെ . ബാലുവിന് അവന്റെ അമ്മ ദേവകി (അടൂർ ഭവാനി)മാത്രമേ ഉള്ളു ആശ്രയം.
അവിടത്തെ MLA ദിവാകരൻ തെക്കുംതറ (നരേന്ദ്ര പ്രസാദ് ) പൊതു കാര്യങ്ങളിൽ ഇടപെടും എന്നാൽ ഒരു സഹായവും ചെയ്യാറില്ല. അയാളെ പോയി കണ്ട് നാടകത്തിന് ധന സഹായം ആവശ്യപ്പെട്ടു. പതിവ് പോലെ ഒന്നും നൽകിയില്ല
അവർ പിന്നീട് ദിവാകരനോട് മത്സരിച്ചു തോറ്റ എതിർ സ്ഥാനാർഥി കണ്ണൻ മുതലാളി (കെ കെ സുധാകരൻ )യെ തേടി പോയി. അയാളും കൈമലർത്തി.
നാടകത്തിലെ നായിക ബാലുവിനോട് പിണങ്ങിപ്പോയാത് കൊണ്ട് നായികയില്ലാതെ നാടകം ആരംഭിച്ചു പാതിയിൽ നിറുത്തി, ആകെ പ്രശ്നമായി. അമ്പലക്കമ്മിറ്റി പണം കൊടുക്കാത്തത് കൊണ്ട് ഒടുവിൽ കടം കൂടി.
ദുഖിതയായ ബാലുവിന്റെ അമ്മ അവനെ മുളങ്കാട്ട് ഗുരുക്കളുടെ അരികിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ജാതകം വിശദമായി പരിശോധിച്ചു. ബാലുവിന് അപൂർവ്വങ്ങളിൽ അപൂർവ്വമായ "അലഭ്യ ലഭ്യശ്രീ " യോഗം ഉള്ളതായി ഗുരുക്കൾ പറഞ്ഞു. അവൻ ആരോടൊപ്പം കഴിയുന്നോ അവർക്ക് ഭാഗ്യസിദ്ധി ഉണ്ടാകും എന്നാൽ ബാലുവിന് സ്വയം ഒന്നും അനുഭവിക്കാൻ സാധിക്കുകയില്ല.
അമ്മയുടെ നിർബന്ധം കാരണം അവന്റെ സ്വന്തം ഭൂമിയിൽ റബ്ബർ കൃഷി ചെയ്യാൻ കുഴിക്കുമ്പോൾ അവന് ഒരു നിധി കിട്ടി. പക്ഷെ സർക്കാരിന്റെ പുരാവസ്തു ഗവേഷണ സംഘം വന്ന് നിധി കൊണ്ടു പോയി. ഇത് "അലഭ്യ ലഭ്യശ്രീ" കാരണമാണെന്ന് മനസ്സിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കുറുപ്പ് (മാമുക്കോയ) ബാലുവിനെക്കൊണ്ട് ഒരു ലോട്ടറി ടിക്കറ്റ് എടുപ്പിച്ചു. കുറുപ്പിന് അമ്പതിനായിരം രൂപയുടെ ലോട്ടറി കിട്ടി.
ഇതോടെ ബാലുവിന്റെ വീട്ടിൽ ഭാഗ്യം തേടി എത്തുന്ന നാട്ടുകാരുടെ തിക്കും തിരക്കുമായി.
പോലീസിനെ കൊണ്ടു വന്ന് ജനങ്ങളെ അവിടെ നിന്നും തുരത്തി ബാലുവിനെ രക്ഷിച്ചത് അവന്റ അച്ഛന്റെ സഹായത്തോടെ വളർന്നു വലുതായി ഇന്ന് ഒരു ധനികൻ ആയി മാറിയ വാസുദേവൻ ( ഒടുവിൽ ഉണ്ണികൃഷ്ണൻ).. അയാൾ ബാലുവിനെ കുറച്ചു ദിവസം അവിടെ നിന്നും മാറി നിൽക്കാൻ ഉപദേശിച്ചു
വാസു, ബാലുവിനെ കൂടെ കൂട്ടി. ഒരു പുതിയ കമ്പനി ആരംഭിച്ച ബാലുവിനെ പാർട്ണർ ആക്കി. കമ്പനിയുടെ ഷെയർ ഭാഗ്യവാൻ ബാലുവിന്റെ കയ്യിൽ നിന്നും വാങ്ങാൻ വമ്പിച്ച ജനത്തിരക്ക് എത്തി
ബാലു തന്റെ കൂട്ടുകാരെയും അവിടെ വിളിച്ചു വരുത്തി
രാഹുലനും മാമുവിനും വാസുവിനെക്കുറിച്ച് ചില സംശയങ്ങൾ തോന്നി. തന്നെ സംശയിക്കുന്നു എന്ന് മണത്തറിഞ്ഞ വാസു ജനങ്ങളിൽ നിന്നും ശേഖരിച്ച പണവുമായി രാത്രി തന്നെ സ്ഥലം വിട്ടു. ബാലുവും കൂട്ടുകാരും പോലീസ് പിടിയിലായി.
എം എൽ എ ദിവാകരൻ, തന്റെ സ്വാധീനം ഉപയോഗിച്ച് ബാലുവിനെ മാത്രം പോലീസ് കസ്റ്റഡിയിൽ നിന്നും പുറത്തു കൊണ്ട് വന്ന് തന്റെ വീട്ടിൽ താമസിപ്പിച്ചു. ബാലു വന്നതോടെ ദിവാകരൻ മന്ത്രി ആയി. ഇനി ബാലു പുറത്തു പോകരുതെന്ന് കരുതി അവനെ വീട്ട് തടങ്കലിൽ ആക്കി.
കരുണൻ മുതലാളിയുടെ മകൾ മീന(സുചിത്ര)യ്ക്ക് രാഹുലനോട് അടുപ്പം ഉണ്ടായിരുന്നു. അവൾ രാഹുലനെയും കൂട്ടുകാരെയും ജാമീനിൽ പുറത്ത് കൊണ്ടു വരാൻ മുൻകൈയ്യെടുത്തു.
ബാലുവിന്റെ അമ്മ ദേവകിയ്ക്ക് അസുഖം കൂടി. മകനെ കാണാൻ അവർക്ക് ആഗ്രഹം തോന്നി.
ബാലുവിന്റെ കൂട്ടുകാർ അവനെ അന്വേഷിച്ച് ദിവാകരന്റെ വീട്ടിൽ എത്തി അവനെ രക്ഷപെടുത്താൻ ശ്രമിക്കവ കരുണൻ മുതലാളിയുടെ ഗുണ്ടകൾ ബാലുവിനെ തട്ടിക്കൊണ്ടു പോയി.
ബാലു തന്റെ കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപ്പെട്ടപ്പോൾ ഒരു നിമിത്തം പോലെ ദിവാകരന്റെ മന്ത്രി സ്ഥാനം നഷ്ട്ടപെട്ടു.
ബാലുവിന്റെ അമ്മയുടെ അസുഖം കൂടിയതോടെ ഇനി കാണേണ്ടവരെ വിളിക്കാൻ ഡോക്ടർ പറഞ്ഞതോടെ . വീണ്ടും അവനെ തേടി അവന്റെ കൂട്ടുകാർ അലഞ്ഞു. തന്റെ അച്ഛൻ വീട്ടിൽ അടച്ചു വച്ചിരിക്കുന്ന ബാലുവിനെ മീന കണ്ടു. എങ്ങനെയെങ്കിലും അവനെ രക്ഷിക്കാമെന്നു അവൾ അവന് വാക്ക് കൊടുത്തു. അവന്റെ കൂട്ടുകാരെ വിവരം അറിയിച്ചു
കരുണൻ ബിസിനസ് സുഹൃത്തുക്കൾക്ക് പാർട്ടി നൽകുന്ന രാത്രയിൽ ബാലുവിന് രക്ഷപെടാനുള്ള എല്ലാ ഒരുക്കങ്ങളും മീന ശരിയാക്കി വച്ചിരുന്നു. അവന്റെ കൂട്ടുകാരെയും വിളിച്ചു വരുത്തി. ബാലുവിനെക്കൊണ്ട് മീനയെ വിവാഹം കഴിപ്പിക്കാനുള്ള ആലോചനയായിരുന്നു കരുണന്
അന്ന് ആ പാർട്ടി നടക്കുമ്പോൾ ഭാഗ്യവാൻ ബാലുവിനെ കൊണ്ടുപോകാൻ ദിവകരനും ആൾക്കാരും ഒരുവശത്ത്, വാസുദേവൻ മറുവശത്ത്, ബാലുവിന്റെ കൂട്ടുകാർ കാത്ത് നിൽക്കുന്നു അവനെ എങ്ങനെയും തന്നോടൊപ്പം നിറുത്തണമെന്ന് കരുണൻ.
അവിടെ ഉണ്ടായ സംഘട്ടനം പഴുതാക്കി ബാലു രക്ഷപെട്ടു.
അവൻ എവിടെ പോയി എന്നറിയാതെ വിഷമിച്ച കൂട്ടുകാർ മടങ്ങുമ്പോൾ ആ വാർത്ത അവരെ തേടിയെത്തി. ബാലുവിന്റെ അമ്മ മരിച്ചു
ബാലു എവിടെ ആണെന്നറിയാതെ അവസാനം രാഹുൽ അന്ത്യകർമ്മം ചെയ്യാൻ തയ്യാറായി. എന്നാൽ തക്ക സമയത്ത് അവിടെ ഏത്തിയ ബാലു ചിതയ്ക്ക് തീ കൊളുത്തി.
അവിടെ ദിവാകരനും, കരുണനും, വാസുദേവനും, ഉണ്ണിക്കൂറുപ്പും കാത്തിരുന്നു ബാലുവിനെ കൊണ്ടു പോകാൻ. അപ്പോൾ വന്നു ചേർന്ന മുളങ്കാട്ട് ഗുരുക്കൾ പറഞ്ഞു ബാലുവിന്റെ അലഭ്യലഭ്യശ്രീ യോഗം ഒരു ദിവസം മുൻപേ നഷ്ട്ടപ്പെട്ടു ഇനി അവന് കണ്ഡകശനിയാണ് . കൂടെ നിൽക്കുന്നവർ മുടിയും
എന്നാൽ നമ്മുടെ കൂട്ടത്തിൽത്തന്നെയുള്ള മറ്റൊരാൾക്ക് ഇപ്പോൾ ആ അലഭ്യ ലഭ്യശ്രീ യോഗം ആരംഭിച്ചിരിക്കുന്നു അത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൂറുപ്പ് ആണെന്ന് പറഞ്ഞതും നെട്ടോട്ടം ഓടിതുടങ്ങിയ ഉണ്ണിക്കുറുപ്പിന്റെ പിറകെ ജനങ്ങൾ ഓടി.
അപ്പോൾ ഗുരുക്കൾ പറഞ്ഞു. ഞാൻ പറഞ്ഞ ആ യോഗം കാരണം ബാലു കുറെ കഷ്ട്ടപ്പെട്ടു. മുള്ളിനെ മുള്ള് കൊണ്ടു തന്നെ എടുക്കണം. അലഭ്യ ലഭ്യശ്രീ നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞത് കള്ളമാണ്
അത് കേട്ട് ബാലുവും കൂട്ടരും സമാധാനത്തിന്റെ നെടുവീർപ്പ് എടുത്തു.
Audio & Recording
ശബ്ദം നല്കിയവർ |
---|
ശബ്ദം നല്കിയവർ |
---|
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
അത്തിവരമ്പിൽ തത്തകൾ പാടും |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ് |
നം. 2 |
ഗാനം
മധുവനങ്ങൾ |
ഗാനരചയിതാവു് ഒ എൻ വി കുറുപ്പ് | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര, സുജാത മോഹൻ |