മാനം തെളിഞ്ഞല്ലോ
മാനം തെളിഞ്ഞല്ലോ ഏലയ്യാ ഏലയ്യാ പെരുമനുദിച്ചല്ലോ ഏലയ്യാ ഏലയ്യാ ഏലേലയ്യാ ഏലേലയ്യാ ഏ ല യ്യ...... കരിമാനംകൊണ്ടപ്പോ കരകാണാതായപ്പോ.. കടലേറി പോണോരെ....ഏലേലയ്യാ
ഏതിരേ വന്നാർത്തല്ലോ കാറും കോളുംപൊതിരെത്തുഴഞ്ഞല്ലോ. ഏലേലയ്യാ.. ഇടിവെട്ടി മാനത്ത്തുടികൊട്ടും നേരത്ത് കടലേറ്റം കൊണ്ടോരേ...ഏലേലയ്യാ! വലവീശി വന്നല്ലോ കാറ്റിൻ കൈകകൾ തളരാതെ നിന്നല്ലോ......ഏലേലയ്യാ..(മാനം തെളിഞ്ഞല്ലോ.....)
മുത്തണിതൊങ്ങൽ കുലുക്കീട്ടെ..ഏലേലയ്യാ പട്ടുക്കുട നീർത്തു ചെമ്മാനം..ഏലേലയ്യാ കാട്ടുപൂപോലൊരു പെണ്ണാണ്ടേ!-ഏലേലയ്യാ കാർമുടി കോതി മിനുക്കീട്ടേ മുക്കുറ്റിമാലയും ചാർത്തിട്ടേ പട്ടുകവണിയുടുത്തിട്ടേ
കാട്ടുപൂപോലൊരു പെണ്ണാ......ഏലേലയ്യാ! മുത്തുക്കുടക്കീഴിലാരൊ തെറ്റിപ്പൂപോലൊരു പെണ്ണാ.........ഏലേലയ്യാ!
തലയിൽ പൊൻവെയിൽത്തട്ടമിട്ടേ തളയും കിങ്ങിണീം ചാർത്തീട്ടേ..തളിരിലച്ചുണ്ടു തുടുത്തിട്ടേ തെറ്റിപ്പൂപോലൊരു പൊയ്ക്കൊണ്ടേ!....ഏലേലയ്യാ
മാനം തെളിഞ്ഞല്ലോ ഏലയ്യാ ഏലയ്യാ പൊരുമനുദിച്ചല്ലോ-ഏലേലയ്യാ! കരവന്നടുത്തല്ലോ-ഏലയ്യാ ഏലയ്യാ..കരിമണ്ണിൻ ചിരികണ്ടേ ഏലേലയ്യാ
കതിർവെട്ടം വീണപ്പൊ..കരിമാനം മാഞ്ഞപ്പൊ.... കര നോക്കി പോണോരെ ഏലേലയ്യാ. തലയാട്ടിക്കളിക്കണ തൈത്തെങ്ങിൻ തണലത്തെകര നോക്കി പോണോരെ
ഏലയ്യ ഏലയ്യ ഏലേലയ്യാ....ഏലയ്യ ഏലയ്യ ഏലേലയ്യ!...