പുലരി വരും
പുലരി വരും തേരൊലി കേൾപ്പൂ
ഉണരുണരൂ മാമലനാടേ
മലമുകളിൽ തേരൊലി കേൾക്കേ
അലകടലിൻ കരള് തുടിപ്പൂ
ആ.... ഉണരുക നാം
ഇരവുകളിൽ താരകൾ വിരിയും
അരിമുല്ലക്കാടുകൾ നോക്കി
മണിവീണകൾ മീട്ടുന്നോരേ
ഉണരുണരൂ പുലരി വരുന്നൂ
ആ..ആ
ഇഴ് അപൊട്ടിയ തന്തികൾ കോർക്കുക
കരളുകളേ
തുടി കൊട്ടുക തംബുരു മീട്ടുക
കരളുകളേ
ഇരുളിന്റെ കോട്ട തകർത്തേ
ഒരു പൊൽക്കതിർ പൊട്ടി വിടർന്നേ
ആ..ആ.ആ
നിറകതിരിൻ പൂക്കളുമായി
നിറമിയലും പൂക്കളുമായി
ആ..
മലനിര തൻ നെറുകയിൽ മുത്തി
മഴവില്ലിന്നഴകുകൾ ചാർത്തി ആ....
പുലരി വരും തേരൊലി കേൾക്കാൻ
ഉണരുണരൂ ഗായകരേ നാം ആ.....
മണിവീണകൾ മീട്ടുന്നോരേ
ഉണരുണരൂ പുലരി വരുന്നൂ ആ...
ഉണരുക നാം
ഇരുളകലും പാതകൾ മുന്നിൽ തെളിയുകയായ്
തുടി കൊട്ടുക തംബുരു മീട്ടുക കരളുകളേ
വയലേലപ്പട്ടുകൾ നീർത്തേ
വരിനെൽക്കതിർ കണി വെച്ചോരേ
കതിരൊക്കെ മെതിച്ചു പൊഴിച്ചേ
കഴലിൻ നോവറിയുന്നോരേ
കരയുന്ന കിടാത്തനെ നോക്കി
കരിമിഴികൾ നിറയുന്നോരേ
തനതായിട്ടൊരു തരിമണ്ണും
തലമുറയായില്ലാത്തോരേ
തനതാമീ മണ്ണിനു വേണ്ടി
തലമുറയായ് പൊരുതുന്നോരേ
പുലരി വരും തേരൊലി കേൾപ്പൂ
ഉണരുണരൂ മാമലനാടേ