ഈ മണ്ണിൽ വീണ
ഈ മണ്ണിൽ വീണ നിന്റെ
തൂവേർപ്പിൽ നിന്നുയർന്നിതാ
മഹിയിതിൻ നവവിഭൂതികൾ
അരിയൊരീ ഹരിതഭംഗികൾ
നാടിതിൻ സംര്^ദ്ധികൾ
നാഗരിക ശോഭകൾ
നെയ്തു നീ നീളവേ
വയലിലുരുകി നിന്ന നീ
തൊഴിലിലുശിരണിഞ്ഞ നീ
നീയജയ്യയായ് നില്പൂ
ഓ പാരിൻ വിധാതാവു നീ
ഓ ഭാവി തൻ ജേതാവു നീ
നിൻ പൊൻ കിനാവാർന്ന നാളെ
വിടരുമരിയ പുലരി തൻ
തുയിലുണർത്തു പാട്ടുമായ്
നീ അജയ്യശക്തിയായ് നില്പൂ
ഓ ഈ വിശ്വചൈതന്യമായ്
ഓ ഭാവി തന്നാഹ്ലാദമായ്
നിൻ സർഗ്ഗസംഗീതധാര
ഉണർന്നിടട്ടെയീ പ്രപഞ്ചമാകെ
അകലെ ഗഗനസീമ തൻ
നിറുകയിൽ തലോടുവാൻ
നീ അജയ്യനായുയർന്നു നില്പൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ee Mannil Veena
Additional Info
ഗാനശാഖ: