മണ്ണിൽ ഈ നല്ല മണ്ണിൽ
മണ്ണിൽ ഈ നല്ല മണ്ണിൽ
മിന്നി വിടർന്നു നിൽക്കും
കുങ്കുമപ്പൂവുകൾക്കീ
ചെന്നിറമാരു തന്നൂ
അന്തിച്ചുകപ്പു പകർന്നതല്ലാ
അമ്പിളി താഴത്തുദിച്ചതല്ലാ
പൊൻ തിരുവാതിര പൂത്തതല്ലാ
സിന്ദൂരച്ചെപ്പു തുറന്നതല്ലാ
(മണ്ണിൽ...)
മന്നിന്റെ സങ്കല്പഭംഗിയല്ലോ
പുഞ്ചിരി തൂകിപ്പുലർന്നു നില്പൂ
മണ്ണിന്റെ മക്കൾ ചൊരിഞ്ഞ രക്തം
മിന്നിത്തുടുത്തു വിടർന്നതല്ലോ
(മണ്ണിൽ...)
കണ്ണീരിൽ വേർപ്പിൽ കുതിർന്ന മണ്ണിൽ
നെഞ്ചിലെ ചോര ചൊരിഞ്ഞവരേ
നിങ്ങൾ തൻ ജീവന്റെ ജീവനിൽ
നിന്നെങ്ങുമീ പൂമണം വീശിയല്ലോ
മണ്ണിൽ ഈ നല്ല മണ്ണിൽ
തങ്കക്കിനാക്കൾ പോലെ
കുങ്കുമപ്പൂക്കളെങ്ങും
മിന്നി വിടർന്നു നില്പൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mannil Ee Nalla Mannil
Additional Info
ഗാനശാഖ: