ഒരു ദന്തഗോപുരത്തിൻ
ഒരു ദന്തഗോപുരത്തിൻ നിറുകയിൽ, നീലരാവിൽ കതിർവല, നെയ്തിരിക്കും കന്യകയാളേ!-വിണ്ണിൻകന്യകയാളേ ഒരു തുള്ളിക്കണ്ണുനീരും മിഴിയിതൾക്കുമ്പിളുമായ് ഒരു വെറും പുൽക്കൊടി ഞാൻ ഇവിടെ നിൽപ്പു..
(ഒരു ദന്തഗോപുരത്തിൻ....)
ഒരു മയിൽപ്പീലി തന്നു!ഒരു മലർച്ചെണ്ടു തന്നു! ഒരു നറും പുഞ്ചിരിയും എറിഞ്ഞു തന്നു! നീയന്നെറിഞ്ഞു തന്നു...
(ഒരു ദന്തഗോപുരത്തിൻ....)
കരളിലെത്താമരതൻ നിറനൂല് കോർത്തുകോർത്തു ചിറകുകൾ നെയ്തെടുത്തിന്നണിഞ്ഞുവല്ലോ ഞാനിന്നൊരുങ്ങിയല്ലോ!
(ഒരു ദന്തഗോപുരത്തിൻ....)
പുളകങ്ങൾ പൂത്തു നില്ക്കും വിരുന്നിനായി പുതുമണ്ണിലൂറി നില്ക്കും ഒരു തുള്ളിത്തേനുമായി വരുന്നുല്ലോ പുത്തൻവിരുന്നിനായ്..
(ഒരു ദന്തഗോപുരത്തിൻ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru denthagopurathin
Additional Info
Year:
1970
ഗാനശാഖ: