മാരിവില്ലിൻ തെന്മലരേ

മാരിവില്ലിൻ തേൻമലരേ! മാഞ്ഞുപോകയോ? മാഞ്ഞുപോകയോ? നീളെ നീളെ പാടങ്ങളെല്ലാം കൊതിതുള്ളിനില്ക്കവേ, തേൻമഴ തൂകാൻ ഇക്കിളി പാകാൻ..നീ വരില്ലിനി..

(മാരിവില്ലിൻ)

കടലിൽ നിന്നൊരു കുമ്പിൾ വെള്ളവുമായി കരിമുകിൽ മാനത്തു വന്നു...                                    മിഴി നട്ടു നിന്നൊരു പാടത്തിന്റെ മാറിൽ അഴകുറ്റ സ്വപ്നങ്ങൾ പൂത്തു.

(മാരിവില്ലിൻ)

ഒരു കൊടുങ്കാറ്റിന്റെ കൈകളിൽ തത്തി.. കരിമുകിലെങ്ങോ പറന്നു!                              അവളുടെ വാർമുടിക്കെട്ടിൽ നിന്നൂർന്നു    മഴവില്ലിൻ തേൻമലർ വാനിൽ..

(മാരിവില്ലിൻ)

വയലിൻ കിനാവുകൾ പാറിനടന്നു..                  അരിയ പൂമ്പാറ്റകൾ പോലെ...                          വരളുന്ന മണ്ണിന്റെ ചുണ്ടിൽ നീ തേൻമഴ ചൊരിയാതെ മായുന്നിതെങ്ങോ...

(മാരിവില്ലിൻ)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marivillin thenmalare

Additional Info

Year: 
1970

അനുബന്ധവർത്തമാനം