പൊന്നിലഞ്ഞി പൂ പെറുക്കാൻ

 

പൊന്നിലഞ്ഞിപ്പൂ പെറുക്കാൻ
എന്തിനു നീ കൂടെ വന്നു
മാല കോർത്തെൻ മാറിലിട്ടു
മാറി നിന്നു നീ ചിരിച്ചു

പൂഴിമണ്ണിൽ വീടു വെയ്ക്കാൻ
എന്തിനു നീ കൂടെ വന്നു
പാവകൾക്ക് പാൽ കൊടുക്കാൻ
താമസിച്ചാൽ നീ പിണങ്ങും
(പൊന്നിലഞ്ഞി...)

പിന്നിൽ വന്നു കണ്ണു പൊത്തി
എന്നോടെന്തേ നീ പറഞ്ഞു
പുത്തിലഞ്ഞിച്ചോട്ടിലെന്നും
കൂട്ടുകാരായ് നാമിരിക്കും
(പൊന്നിലഞ്ഞി...)

എങ്കിലെന്തേ കണ്ടിടാത്തൂ
നിന്നെയിന്നീപ്പൂന്തണലിൽ
കണ്ണുനീരിൻ പൂക്കൾ കോർത്തു
കോർത്തെടുക്കാൻ നീ വരില്ലേ
(പൊന്നിലഞ്ഞി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponnilanji Poo Perukkan

Additional Info

അനുബന്ധവർത്തമാനം