കാണാൻ കൊതിച്ചു കാത്തിരുന്ന

 

കാണാൻ കൊതിച്ചു കൊതിച്ചിരുന്ന
കാർമുകിൽ പെയ്യാതെ പോവതെങ്ങോ
കാണാമറയത്ത് ചെന്നിരുന്നു
കണ്ണീർ ചൊരിയുവാൻ പോകയാവാം
(കാണാൻ...)

ദാഹിച്ചു ദാഹിച്ചു താമരപ്പൂഞ്ചോല
നീർമുകിലേ നിന്നെ കാത്തിരുന്നു
നീറും നിന്നാത്മാവിൻ നീർമണിയ്ക്കായവൾ
ഈ മലർക്കുമ്പിൾ നീട്ടി നില്പൂ
(കാണാൻ കൊതിച്ചു...)

ഓമനത്തെന്നലെ നീ ചെന്നു ചൊല്ലുമോ
ഈ മലർച്ചോല തൻ ഗദ്ഗദങ്ങൾ
ആരാരും കാണാതെയേതോ വിദൂരമാം
തീരത്തിനിച്ചെന്നു വീഴും മുൻപേ
(കാണാൻ,......)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanan Kothichu Kathirunna

Additional Info

അനുബന്ധവർത്തമാനം