വാടിക്കരിയും ചെറുതൈകളെ

വാടിക്കരിയും ചെറുതൈകളേ                  വാർമഴവില്ലു തെളിഞ്ഞകലേ ഓടിവരുന്നുണ്ടോടിവരുന്നു. ണ്ടാടിക്കാറുകളങ്ങകലെ

വാടികൾ ചൂടിയ കരിമൊട്ടുകളേ വാടിക്കൊഴിയേണ്ടിനി നാളെ                        ആടിപ്പാടാൻ നീലക്കാർമുകി                ലാടയണിഞ്ഞു പുതുവർഷം..

(വാടിക്കരിയും)

 

വേനൽച്ചൂടിൽ കത്തിയ വയലുകൾ മാനത്തല്ലോ മിഴി നട്ടു...മണ്ണിൽ കുളിരു വിതയ്ക്കാനല്ലോ.... വന്നു നീയെൻ കരിമുകിലേ....കുളിരു വിതയ്ക്കുക പാടത്തിൽ, പൊൽ തിരുലയട്ടെ താളത്തിൽ  അരിയൊരു കതിർമണി കാണാതലയും കുരുവികളേ വരു, കുരുവികളേ..

(വാടിക്കരിയും)

 

കുറുകിക്കുറികിയിണപ്രാവുകളികുടിലിൻ മുറ്റത്തണയുമ്പോൾ, ഒന്നുകൊറിക്കാനൊരു പിടിനെന്മണി ചിന്നിച്ചേറും ചെറുകൈകൾ        താളം കൊട്ടിപ്പാടും നാളെ 

പ്രാവേ പ്രാവേ, പോകരുതേ.. തത്തിത്തത്തിച്ചെറുമണി കൊത്തി                    നൃത്തം ചെയ്യുമിണപ്രാക്കൾ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vadikkariyum cheruthaikale

Additional Info

Year: 
1970

അനുബന്ധവർത്തമാനം