ഒരു മലർമാലയുമായി
ഒരു മലർമാലയുമായി കാത്തുനില്പതാരെയോ നീ?' “ഒരു മലർത്താലിയുമായ് വന്നണഞ്ഞതെന്തിനു നീ? പുലരൊളി ദൂരെയേതോ നിറകതിർപ്പൊൻചരടിൽ കോർത്തെടുത്ത താലിയുമായ്...പന്തലിൽ വന്നെത്തിയല്ലോ ചുളിവെഴും നീലനീലച്ചേലയും ഉടുത്തൊരുങ്ങി കതിർമണിമാലയുമായ് പുഞ്ചവയൽ കാത്തിരിപ്പൂ!
(ഒരു മലർമാലയുമായി)
ചെറുമലർത്തുമ്പികൾ തൻ പിന്നിലിളം കൈകൾ നീട്ടി അരുമയായ് പിച്ച വയ്ക്കും എൻ മകനെ തല്ലുമോ നീ?'
കദളികൾ പൂത്തു നില്ക്കും കാടുകളിൽ പൂവിറുക്കാൻ കൊതിപെരുത്തോടുമെന്റെ കുഞ്ഞുമോനെ തല്ലിയെങ്കിൽ.... കൊതിപെരുത്തോടുമെന്റെ കുഞ്ഞുമോളെ തല്ലിയെങ്കിൽ...(ഒരു മലർമാലയുമായി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru malarmalayumay
Additional Info
Year:
1970
ഗാനശാഖ: