ഓണപ്പൂവിളിയിൽ

 

ഓണപ്പൂവിളിയിൽ
ഊഞ്ഞോൽ പാട്ടുകളിൽ
ഓടം തുഴയൂ നീ
ഓണപ്പൂത്തുമ്പീ

ആവണിവെട്ടത്തിലാറാടി
തേൻ കുടം ചൂടിയ പൂ തേടി
പാറിപ്പോകും മലർത്തുമ്പീ
പാട്ടൊന്നു പാടാമോ
ഇത്തിരിത്തേനുണ്ട് പുത്തരിച്ചോറുണ്ട്
പാട്ടൊന്നു പാടാമോ
പാട്ടൊന്നു പാടാമോ
(ഓണപ്പൂവിളിയിൽ....)

പൊൻ കുരുത്തോലതന്നൂഞ്ഞാലിൽ
ചെന്നിരുന്നാടുന്ന ചങ്ങാലീ
പുല്ലാങ്കുഴലു വിളിക്കുന്നു
പുത്തൻ പൊന്നോണം
പൂത്തടുക്കിട്ടു ഞാൻ പൂത്താലി കോർത്തു ഞാൻ
പോവല്ലേ പൂത്തുമ്പീ
പോവല്ലേ പൂത്തുമ്പീ
(ഓണപ്പൂവിളിയിൽ...)

പുള്ളിയുടുപ്പിട്ട ചങ്ങാലീ
വെള്ളിലം കാവിലെ ചങ്ങാലീ
വെള്ളിവിളക്ക് ചിരിക്കുന്നു
വിണ്ണിലെ പൂങ്കാവിൽ
ഈ മലർമുറ്റത്ത് ഓമലേ നീ വന്നൂ
തുള്ളിക്കളിക്കൂലേ
തുള്ളിക്കളിക്കൂലേ
(ഓണപ്പൂവിളിയിൽ.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onappooviliyil