പഞ്ചാരപ്പാട്ടു പാടും
പഞ്ചാരപ്പാട്ടു പാടും
രണ്ടോമല്‍പ്പൈങ്കിളികൾ
കൂടു കൂട്ടാൻ വന്നല്ലോ
താമരപ്പൈങ്കിളികൾ
മിന്നാമിന്നികൾ നൂത്തെടുത്ത
പൊന്നും നൂലിൽ പൊന്നും നൂലിൽ
മിന്നു കെട്ടാൻ കാത്തിരിക്കണ
പൂമരക്കൊമ്പിൽ
പൂമരക്കൊമ്പിൽ (പഞ്ചാര..)
പൂങ്കാവുകളിൽ പിച്ച വയ്ക്കും
കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ
നിന്റെ ചുണ്ടിൽ തേൻ പുരട്ട്ണ്
പൈങ്കിളിക്കൊഞ്ചൽ പൈങ്കിളിക്കൊഞ്ചൽ (പഞ്ചാര..)
നീലക്കാടുകൾ നൃത്തം വെയ്ക്കും
മാനം നീളേ മാനം നീളെ
കൂടു വയ്ക്കാനെത്തിയല്ലോ
നക്ഷത്രക്കിളികൾ
ഓമനക്കിളികൾ (പഞ്ചാര..)
----------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panjcharappaattum paadum