കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ

 

കുഞ്ഞിക്കാറ്റേ കുഞ്ഞിക്കാറ്റേ
കൂട്ടിരിക്കാൻ വരുമോ നീ
അന്തിയുറങ്ങാനെങ്ങോ പോകും
പൂങ്കാറ്റേ വരുമോ നീ

കന്നിനിലാവൊളിയെണ്ണ പുരട്ടിയ
മുല്ലപ്പൂവിൻ തിരി നീട്ടി
കാട്ടിലെ വള്ളിക്കുടിലുകൾ പോലും
അന്തിവിളക്കു കൊളുത്തീലേ
(കുഞ്ഞിക്കാറ്റേ....)

ദാഹം കൊണ്ടെൻ കാക്കവിളക്കിൻ
നാളം മങ്ങിമയങ്ങുന്നു
ദാഹം കൊള്ളും എൻ കരളിൻ തിരി
നാളം തെളിക്കുവാൻ നീ പോരുമോ
(കുഞ്ഞിക്കാറ്റേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunjikkate Kunjikkatte

Additional Info

അനുബന്ധവർത്തമാനം