ജയദേവൻ ചക്കടത്ത്
കെ. അരവിന്ദാക്ഷന്റെയും വിജയലക്ഷ്മിയുടെയും മകനായി തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിലെ എറവിൽ എന്ന ഗ്രാമത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ (1998-2002) ബിരുദം നേടിയ ജയദേവൻ 2007 -ൽ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സൗണ്ട് റെക്കോർഡിംഗിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ഡിപ്ലോമ നേടി.
2012 -ൽ ഡോക്റ്റർ ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന സിനിമയിലെ സൗണ്ട് ഡിസൈൻ, ലൈവ് ഓഡിയോ റെക്കോഡിംഗ് എന്നിവ നിർവ്വഹിച്ചുകൊണ്ട് ജയദേവൻ സിനിമയിൽ തുടക്കം കുറിച്ചു. കാട് പൂക്കുന്ന നേരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കാർബൺ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25, കുമ്പളങ്ങി നൈറ്റ്സ്, ഉള്ളൊഴുക്ക് എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ശബ്ദ സംവിധാനരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 2016 -ൽ കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിന് മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ പുരസ്‌കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ 2018 -ൽ കാർബൺ എന്ന ചിത്രത്തിനും 2023 -ൽ ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് അനിൽ രാധാകൃഷ്ണനോടൊപ്പവും ജയദേവൻ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.
ജയദേവൻ ചക്കേടത്തിന്റെ ഭാര്യ ഗരിമ ജയദേവ്.


