ഇൻസ്പെക്ടർ ബൽറാം
സ്വർണ്ണക്കട കൊള്ളയടിക്കാനായി ആസൂത്രണം ചെയ്ത കലാപത്തിനു പിന്നിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസർക്ക് നേരിടേണ്ടി വരുന്നത് ഒരു അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തെയും അവരുടെ കൂട്ടാളികളായ പോലീസിലെ ഉന്നതരെയുമാണ്.
Actors & Characters
Actors | Character |
---|---|
ഇൻസ്പെക്ടർ ബൽറാം | |
സയ്ദ് മുഹമ്മദ് ഷാ | |
കമ്മീഷണർ മാധവൻ | |
സഹദേവൻ | |
പ്രീതികൃഷ്ണ | |
സീത | |
ഇന്ദിര ശങ്കർ | |
ദാക്ഷായണി | |
കൃഷ്ണപിള്ള | |
സുധാകരൻ | |
ഹുസ്സൈൻ സാഹിബ് | |
കസ്റ്റംസ് ഓഫീസർ നമ്പ്യാർ | |
ACP അലക്സ് ജോർജ് | |
വാസു | |
സിദ്ദിഖ് | |
രാജമ്മ | |
ആഭ്യന്തര മന്ത്രി | |
ഉമ്മർ | |
ജിത്തു | |
ഡിക്രൂസ് പെരേര | |
ജയിൽപുള്ളി | |
കമ്മീഷണറുടെ ഭാര്യ | |
കഥ സംഗ്രഹം
1996ൽ വന്ന ആവനാഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. 2006ഇൽ ഇതിനു ബൽറാം Vs താരാദാസ് എന്നൊരു മുന്നാം ഭാഗവുമുണ്ടായി.
പ്രശസ്ത ഹിന്ദി നടൻ കിരൺ കുമാർ പ്രധാന വില്ലനായ ഷാ ആയി അഭിനയിക്കുന്നു.
240 -ൽ അധികം ദിവസം പ്രദർശിപ്പിച്ച ചിത്രം.
സ്വർണ്ണക്കള്ളക്കടത്തു സംഘത്തിലെ കണ്ണികളാണ് ഹുസൈൻ സാഹിബും ഡിക്രൂസും. നഗരത്തിലെ വിശ്വഭാരതി സ്കൂളിൻ്റെ ഉടമയും എക്സ്പോർട്ടറുമായ, മാഡം എന്നറിയപ്പെടുന്ന, ഇന്ദിര ശങ്കറാണ് അവരുടെ നേതാവ്. മാഡത്തിനും മുകളിൽ എല്ലാം നിയന്ത്രിച്ചു കൊണ്ട് ഗൾഫിൽ സയ്യിദ് മുഹമ്മദ് ഷായുമുണ്ട്.
കള്ളക്കടത്തു സ്വർണം വില്ക്കാൻ കമ്മത്ത് സ്ട്രീറ്റിലുള്ള കൃഷ്ണജൂവലറി ഉടമയായ കൃഷ്ണപിള്ളയെ ഡിക്രൂസ് സമീപിക്കുന്നു. എന്നാൽ നേരായ രീതിയിൽ ബിസിനസ് നടത്തുന്ന കൃഷ്ണപിള്ളയ്ക്ക് അതിൽ താത്പര്യമില്ല. ഡിക്രൂസ് സമീപിച്ച കാര്യം അയാൾ തൻ്റെ കുടുംബസുഹൃത്തും പോലീസ് കമ്മീഷണറുമായ മാധവനോട് പറയുന്നു. സ്വർണക്കള്ളക്കടത്തിനെതിരെ നല്ലൊരു നീക്കം നടത്താനുള്ള അവസരമായി അതിനെക്കാണുന്ന കമ്മീഷണർ, കൃഷ്ണപിള്ളയെക്കൊണ്ട് ഡിക്രൂസിനെ വിളിപ്പിക്കുന്നു. സ്വർണവുമായെത്തുന്ന ഡിക്രൂസിനെ പോലീസ് സംഘം പിടികൂടുന്നു.
മാസങ്ങൾക്കു ശേഷം, ഡിക്രൂസ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നു. ഒരു മുസ്ലിംപള്ളിക്കു നേരേയുണ്ടായ ആക്രമണം മറയാക്കി ഹുസൈൻ സാഹിബും ഇന്ദിര ശങ്കറും ഒരു ഗൂഢപദ്ധതി തയാറാക്കുന്നു. അവർ സംഘടിപ്പിക്കുന്ന സമാധന ജാഥ കമ്മത്ത് സ്ട്രീറ്റിലെത്തുമ്പോൾ അക്രമാസക്തമാവുന്നു. അതിൻ്റെ മറവിൽ ഡിക്രൂസും കൂട്ടരും കൃഷ്ണ ജൂവലറി കൊള്ളയടിക്കുന്നു. ഡിക്രൂസ് കൃഷ്ണപിള്ളയെ കുത്തിക്കൊല്ലുന്നു. അക്രമവും കൊള്ളയും വ്യാപകമായതോടെ, ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കു ശ്രമിച്ചിട്ടു കിട്ടാതെ വന്നപ്പോൾ, ബൽറാം വെടിവയ്ക്കാൻ ഉത്തരവിടുന്നു. പൊലീസ് വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെടുന്നു.
ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിൽ വെടിവയ്പിൻ്റെ പേരിൽ അബ്കാരി കോൺട്രാക്ടറും പാർട്ടി നേതാവുമായ സഹദേവനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബൽറാമിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും, അയാൾ തൻ്റെ ഭാഗം ന്യായീകരിക്കുന്നു. ഹുസൈൻ സാഹിബിൻ്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്ന ബൽറാമിന് കലാപത്തിനു പിന്നിലുള്ളവരെക്കുറിച്ചുള്ള സൂചനകൾ കിട്ടുന്നു. എന്നാൽ, അതിനു പകരം, സഹദേവൻ നല്കിയ ലിസ്റ്റിലുള്ളവരെ ചോദ്യം ചെയ്യാനാണ് കമ്മീഷണർ ആവശ്യപ്പെടുന്നത്. തന്നോട് വാത്സല്യവും അടുപ്പവുമുള്ള കമ്മീഷണറിൻ്റെ പ്രതികരണത്തിൽ ബൽറാം അസ്വാഭിവികമായ ഒന്നും കാണുന്നില്ല.
ഇതിനിടയിൽ കൃഷ്ണപിള്ളയുടെ മകൾ പ്രീതി കൃഷ്ണ ബൽറാമിനെക്കണ്ട് ജൂവലറിക്കൊള്ളക്കേസിൽ തനിക്കു സംശയമുള്ളവരുടെ ലിസ്റ്റ് നല്കുന്നു. തനിക്കുവേണ്ടി ഒരു സ്വകാര്യ അന്വേഷണം നടത്തണമെന്ന് അവൾ ആവശ്യപ്പെട്ടെങ്കിലും ബൽറാം അതു നിരസിക്കുന്നു. ബൽറാം കമ്മീഷണറെക്കണ്ട് പ്രീതി വന്നു കണ്ട കാര്യം പറയുന്നു. കൃഷ്ണപിള്ളയും കള്ളക്കടത്തു സംഘത്തിൻ്റെ ഭാഗമാണെന്നറിഞ്ഞതോടെയാണ് താൻ അയാളുമായിട്ടുള്ള സൗഹൃദം അവസാനിപ്പിച്ചതെന്ന് കമ്മീഷണർ പറയുന്നു. പ്രീതി സ്വകാര്യ അന്വേഷണത്തിനു ശ്രമിച്ചാൽ പോലീസിന് നാണക്കേടാവും എന്നു ബൽറാം പറയുമ്പോൾ കമ്മീഷണർ മനസ്സില്ലാ മനസ്സോടെ അന്വേഷണം നടത്താൻ അനുവദിക്കുന്നു. ബൽറാം പ്രീതിയെക്കണ്ട് വിവരങ്ങളാരായുന്നു. കമ്മീഷണർ പറഞ്ഞതൊക്കെ പ്രീതി നിഷേധിക്കുന്നു. ഡിക്രൂസിൻ്റെ കാര്യം പ്രീതി അയാളോടു പറയുന്നു. എന്നാൽ, അപ്രതീക്ഷിതമായി കമ്മീഷണർ വീണ്ടും അന്വേഷണത്തിൽ നിന്ന് ബൽറാമിനെ മാറ്റുന്നു.
ഗൾഫിൽ നിന്നെത്തുന്ന ഷാ, ഇന്ദിരയെയും ഹുസൈനെയും സഹദേവനെയും വിളിച്ചുവരുത്തുന്നു. കടൽ വഴിയുള്ള മയക്കുമരുന്നു കള്ളക്കടത്തിൻ്റെ പുതിയ ഡീൽ ചർച്ച ചെയ്യാനായിരുന്നു അത്. അന്താരാഷ്ട്ര കുറ്റവാളിയായ ഷായെ അറസ്റ്റ് ചെയ്യണമെന്ന് ബൽറാം പറയുന്നെങ്കിലും കമ്മീഷണർ വഴങ്ങുന്നില്ല. ബൽറാമിന് കമ്മീഷണറെപ്പറ്റി സംശയങ്ങളുണ്ടാവുന്നു.
ബാറിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് അറസ്റ്റിലായ, ഡിക്രൂസിൻ്റെ കാമുകിയായ രാജമ്മയെ ചോദ്യം ചെയ്ത ബൽറാം, കൃഷ്ണ ജൂവലറിയിൽ നിന്നു കടത്തിയ സ്വർണ്ണം അവളുടെ വീട്ടിലുണ്ടെന്ന് മനസ്സിലാക്കുന്നു. ബൽറാം സ്വർണ്ണം കണ്ടെടുക്കുന്നു. അവിടെയെത്തുന്ന ഡിക്രൂസിനെ അയാൾ കീഴടക്കി അറസ്റ്റ് ചെയ്യുന്നു. സഹദേവൻ വക്കീലുമായി പോലീസ് സ്റ്റേഷനിൽ വരുന്നെങ്കിലും ഡിക്രൂസിനെ ബൽറാം വിട്ടുകൊടുക്കുന്നില്ല. ഡിക്രൂസിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ സഹദേവൻ്റെ ഗുണ്ടകൾ പൊലീസ് ജീപ്പാക്രമിക്കുന്നു. അവർ ബൽറാമിനെയും മറ്റു പോലീസുകാരെയും അടിച്ചുവീഴ്ത്തി ഡിക്രൂസുമായി കടക്കുന്നു. ആശുപത്രിയിലും വീട്ടിലും ബൽറാമിന് തുണയാകുന്നതും അയാളുടെ കുഞ്ഞിനെ ബോർഡിംഗിൽ പോയി കൂട്ടിക്കൊണ്ടു വരുന്നതും പ്രീതിയാണ്. പിന്നീടൊരു ദിവസം പ്രീതി ബൽറാമിനോട് തന്നെ വിവാഹം കഴിക്കാൻ അഭ്യർത്ഥിക്കുന്നു. അന്താരാഷ്ട്ര കുറ്റവാളി സത്യദാസിനെ വെടിവച്ചു കൊന്നതിൻ്റെ പ്രതികാരമായി അയാളുടെ ആൾക്കാർ നടത്തിയ ആക്രമണത്തിനിടയിൽ തൻ്റെ ഭാര്യയായ സീത കായലിൽ വീണു മരിക്കുകയായിരുന്നു എന്നു ബൽറാം പറയുന്നു. സീതയുടെ ഓർമ്മകളിൽ ജീവിക്കാനാണ് തനിക്കിഷ്ടം എന്നും അയാൾ പറയുന്നു.
കൃഷ്ണപിള്ളക്കേസ് കമ്മീഷണർ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചതിനെത്തുടർന്ന് ബൽറാം താൻ കണ്ടെത്തിയ തെളിവുകൾ കമ്മീഷണർക്ക് കൈമാറുന്നു. ഇതിനിടയിൽ, ഡിക്രൂസും രാജമ്മയും ജയിൽ മോചിതരാകുന്നു. രാജമ്മയെ ഡിക്രൂസ് കൊലപ്പെടുത്തുന്നു. മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നു തന്നെ ഒഴിവാക്കി സഹദേവനെ മാത്രം പരിഗണിക്കുന്നതിനെത്തുടർന്ന് ഹുസൈൻ ഇന്ദിരയുമായി തെറ്റുന്നു. സഹദേവൻ ഇന്ദിരയുടെ സ്കൂളിലെ കുട്ടികൾ വിനോദ സഞ്ചാരത്തിനു പോകുന്ന വണ്ടിയിൽ ഗോവയ്ക്ക് മയക്കുമരുന്നു കടത്തുന്നുവെന്ന രഹസ്യവിവരം തൻ്റെ ഡ്രൈവർ മുഖാന്തിരം ഹുസൈൻ ബൽറാമിനെ അറിയിക്കുന്നു. സ്കൂൾ ബസ് തടഞ്ഞ് ബൽറാം മയക്കുമരുന്ന് പിടികൂടുന്നു. തുടർന്ന്, സഹദേവൻ്റെ വീട്ടിൽ നടത്തുന്ന റെയ്ഡിൽ മയക്കുമരുന്നും സ്വർണ്ണബിസ്കറ്റുകളും കണ്ടുകിട്ടുന്നു. അറസ്റ്റിലായ സഹദേവനെ കോടതി ജയിലിലേക്കയച്ചെങ്കിലും സ്വാധീനമുപയോഗിച്ച് അയാൾ ആശുപത്രിയിലേക്കും അവിടെ നിന്ന് ഹോട്ടലിലേക്കും മാറുന്നു. ഹോട്ടലിലെത്തുന്ന ബൽറാം സഹദേവൻ്റെ കൈകാലുകൾ ചവിട്ടിയൊടിച്ച് അയാളെ ആശുപത്രിയിലാക്കുന്നു. കമ്മീഷണറുമായി അതിൻ്റെ പേരിൽ ബൽറാം തർക്കിക്കുന്നു. കൃഷ്ണപിള്ളക്കേസിൽ താൻ തന്ന തെളിവുകൾ കൈയിലുണ്ടായിട്ടും ഉന്നതർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന കമ്മീഷണറെ ബൽറാം കുറ്റപ്പെടുത്തുന്നു. തൻ്റെ റോൾ മോഡലായ കമ്മീഷണറോട് അറപ്പും വെറുപ്പുമാണെന്നയാൾ പറയുന്നു. തൻ്റെ മകൻ്റെ കാൽ തല്ലിച്ചതച്ചവരോട്, ഭാര്യയെയും പെൺമക്കളെയും മാനഭംഗപ്പെടുത്തിയവരോട് എതിരിട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്താണ് താൻ മടിക്കുന്നതെന്ന് കമ്മീഷണർ പറയുമ്പോൾ, അതിൽ ഭേദം അവരോട് എതിരിട്ടു മരിക്കുന്നതാണെന്ന് പറഞ്ഞ് ബൽറാം അവിടുന്നു പോകുന്നു.
കമ്മീഷണർ, പക്ഷേ, തൻ്റെ തീരുമാനം മാറ്റുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|---|