മഞ്ജുള വിജയകുമാർ
തെന്നിന്ത്യൻ നടിയായ മജ്ജുള വിജയകുമാർ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1969 -ൽ Shanti Nilayam എന്ന തമിഴ് ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അവർ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്.
1971 -ൽ ഇറങ്ങിയ Rickshawkaran എന്ന തമിഴ് ചിത്രത്തിൽ നായികാപ്രാധാന്യമുള്ള റോൾ ചെയ്തതോടെയാണ് മഞ്ജുള ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 1974 -ൽ സുപ്രഭാതം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ അരങ്ങേറി. തുടർന്ന് ഹിമം, ഇൻസ്പെക്ടർ ബൽറാം, അഭിമന്യു, ജാക്ക്പോട്ട് എന്നിവയുൾപ്പെടെ പന്ത്രണ്ട് മലയാള സിനിമകളിൽ മഞ്ജുള അഭിനയിച്ചു. എഴുപതുകളുടെ അവസാനം വരെ സിനിമാഭിനയരംഗത്ത് സജീവമായിരുന്ന മഞ്ജുള വിജയകുമാർ എൺപതുകളിൽ കാരക്ടർ റോളുകളിലാണ് അഭിനയിച്ചിരുന്നത്.
1976 -ൽ അഭിനേതാവായ വിജയകുമാറിനെ മഞ്ജുള വിവാഹം ചെയ്തു. അവർക്ക് മൂന്ന് മക്കളാണുള്ളത്. വനിത വിജയകുമാർ, പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ. 2013 ജൂലൈയിൽ മഞ്ജുള വിജയകുമാർ അന്തരിച്ചു.


