പീതാംബരൻ
Peethambaran Actor
പത്തനംതിട്ട ജില്ലയിലുള്ള കവിയൂരിൽ1952 -ലാണ് കവിയൂ൪ പീതാംബരൻ ജനിച്ചത്. ചെറുപ്പം മുതൽ അഭിനയകലയോട് വാസനയുള്ള ഇദ്ദേഹം കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര പട്ടണമായ കാഞ്ഞിരപ്പള്ളി പോസ്റ്റ് ഓഫിസിൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയിരുന്ന സമയങ്ങളിൽ കാഞ്ഞിരപ്പള്ളിയിലും സമീപ പ്രദേശത്തുമുള്ള ക്ളബുകളിലെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. നാടകങ്ങൾ വഴിയാണ് അദ്ദേഹം സിനിമയിലേക്കെത്തത്ത്.
1975 -ൽ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് പീതാംബരൻ ചലച്ചിത്രരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തീനാളങ്ങൾ, ഈനാട്, വഴിയോരക്കാഴ്ചകൾ,മൂന്നാംമുറ, കിരീടം, അഥർവ്വം, ജാഗ്രത, നാടുവാഴികൾ, കോട്ടയം കുഞ്ഞച്ചൻ, ലേലം...എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു.
പീതാംബരന്റെ ഭാര്യ ലീല. മകൻ അരവിന്ദ്. 2013 ഡിസംബറിൽ അദ്ദേഹം അന്തരിച്ചു.


