വാർത്ത
അഴിമതിക്കാരെ നേരിടാനുള്ള ഒരു പത്രാധിപരുടെ ശ്രമമാണ് സിനിമയുടെ പശ്ചാത്തലം.
Actors & Characters
Actors | Character |
---|---|
മാധവൻകുട്ടി | |
വാസു | |
ഉണ്ണികൃഷ്ണൻ | |
ദേവൻ | |
രാധ | |
വാസന്തി | |
കേശവൻ നായർ | |
സഖാവ് പാച്ചുപിള്ള | |
ഹംസ | |
നമ്പീശൻ | |
ഫ്രാൻസിസ് | |
വേണു | |
അച്ചുമ്മാൻ | |
രാധയുടെ കുട്ടിക്കാലം | |
മാണിക്യൻ മുതലാളി | |
ഭരതൻ | |
അമ്മുക്കുട്ടി | |
മന്ത്രി | |
ജെയിംസ് | |
സഹദേവൻ | |
കോൺസ്റ്റബിൾ കുഞ്ഞിരാമൻ | |
കമ്മീഷണർ | |
റവന്യൂ മന്ത്രി ഫിലിപ്പ് | |
ഹാജ്യാർ | |
Main Crew
കഥ സംഗ്രഹം
കേരളഭൂമി പത്രത്തിൻ്റെ പുതിയ എഡിറ്ററായി ചാർജെടുക്കുന്ന മാധവൻകുട്ടി (മമ്മൂട്ടി) പത്രത്തിൻ്റെ സ്ഥാപകപത്രാധിപരും തൻ്റെ മുത്തശ്ശനുമായ കേശവൻ നായരെ (തിക്കുറിശ്ശി സുകുമാരൻ നായർ) പോയിക്കണ്ട് അനുഗ്രഹം വാങ്ങുന്നു. അമ്മ കുഞ്ഞുലക്ഷ്മിക്കും (കെ പി എ സി ലളിത ) കോളജ് വിദ്യാർത്ഥിനിയായ ഇളയ സഹോദരി പ്രീതിക്കുമൊപ്പം (സംഗീത) ടൗണിൽ തന്നെയാണ് മാധവൻകുട്ടിയുടെ താമസം.
ജില്ലാ കളക്ടറായ രാധ (സീമ) സത്യസന്ധയും കർക്കശക്കാരിയുമാണ്. ജേർണലിസം കോഴ്സ് പാസായ അനിയത്തി വാസന്തിയും (നളിനി) കോളജ് വിദ്യാർത്ഥിയായ അനിയൻ ഉണ്ണികൃഷ്ണനും (റഹ്മാൻ) രാധയ്ക്കൊപ്പം കളക്ടറുടെ വസതിയിലാണ് താമസം.
മാധവൻകുട്ടി എഡിറ്ററായി ചാർജെടുത്തെന്നറിഞ്ഞ രാധ അയാളെ വിളിച്ച് പരിചയം പുതുക്കുന്നു. കേശവൻ നായരുടെ വീട്ടിലെ പണിക്കാരിയുടെ മകളായിരുന്ന രാധയുടെ ബാല്യകാല സുഹൃത്തായിരുന്നു, മുത്തശ്ശനോടൊപ്പം താമസിച്ചു പഠിച്ചിരുന്ന മാധവൻകുട്ടി. കഷ്ടപ്പാടു നിറഞ്ഞ ബാല്യത്തിൽ രാധയുടെ മിടുക്കു കണ്ടറിഞ്ഞ് അവളുടെ പഠനത്തിന് എല്ലാ സഹായവും നല്കിയത് കേശവൻ നായരായിരുന്നു. ആ നന്ദിയും കടപ്പാടും ഇപ്പോഴും രാധയ്ക്ക് ആ കുടുംബത്തോടുണ്ട്.
പരീക്ഷയിൽ ഒരു വിദ്യാർത്ഥിനി തോറ്റതിനെത്തുടർന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്യുന്നു. അക്കാരണത്താൽ കോളജിൽ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമരം അക്രമാസക്തമാവുന്നു. വിവരങ്ങളറിഞ്ഞ രാധ ഉണ്ണിയെ വഴക്കുപറയുന്നു. ചേച്ചിയുടെ നിയന്ത്രണങ്ങളിൽ ഉണ്ണിയും അസ്വസ്ഥനാണ്. സമരത്തിനെതിരെ മാധവൻകുട്ടി പത്രത്തിൽ എഡിറ്റോറിയൽ എഴുതുന്നു. അതു വായിച്ച് പ്രകോപിതരായ ഉണ്ണിയും സംഘവും പത്രമോഫീസിനു മുന്നിൽ സമരം നടത്തുന്നു. രാത്രി ഉണ്ണിയും കൂട്ടുകാരും മാധവൻകുട്ടിയുടെ വീടിനു കല്ലെറിയുന്നു. അതറിഞ്ഞ രാധ ഉണ്ണിയെ മാധവൻകുട്ടിയുടെ വീട്ടിൽ പറഞ്ഞയച്ച് മാപ്പ് പറയിക്കുന്നു.
മാണിക്യംകുമാർ (ടി ജി രവി) സിറ്റിയിലെ അറിയപ്പെടുന്ന വ്യവസായിയും ബ്ലേഡ് കമ്പനി ഉടമയുമാണ്. കേരളഭൂമിയിൽ ബ്ലേഡ് കമ്പനികൾക്കെതിരെ പരമ്പര വരുന്നതിൽ അസ്വസ്ഥനായ കുമാർ മാധവൻകുട്ടിയെ കണ്ട് അതു നിറുത്തണമെന്ന് ആവശ്യപ്പെടുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല. കുഴൽപണം കടത്താനുള്ള ജോലി മാണിക്കം ഉണ്ണിയെ ഏല്പ്പിക്കുന്നു. കളക്ടറെ വരുതിക്ക് നിറുത്തുക എന്ന ഉദ്ദേശ്യം കൂടി അതിനു പിന്നിലുണ്ട്.
PWD എഞ്ചിനീയർ സഹദേവൻ്റെ (രാമചന്ദ്രൻ) ബിനാമിയാണ് കോൺട്രാക്ടർ ജയിംസ് (ജനാർദ്ദനൻ). എന്നാൽ കോൺട്രാക്ടിനു ലഭിച്ച പണം സഹദേവനു നല്കാൻ ജയിംസ് തയ്യാറാകുന്നില്ല. സഹദേവൻ മാണിക്കത്തെക്കാണുന്നു. അയാളുടെ ഗുണ്ടയായ പരോൾ വാസു (മോഹൻലാൽ) ഹോട്ടലിലെത്തി ജയിംസിനെ ആക്രമിച്ച് പണവുമായി കടക്കുന്നു. കേരളഭൂമിയിലെ ചീഫ് റിപ്പോർട്ടർ നമ്പീശനോട് (പ്രതാപചന്ദ്രൻ) നടന്ന സംഭവങ്ങൾ പറയുന്നെങ്കിലും സമ്മർദ്ദത്തെത്തുടർന്ന് ജയിംസ് അതു നിഷേധിക്കുന്നു. മാധവൻകുട്ടിക്ക് അച്ചടിക്കാൻ തയ്യാറായ വാർത്ത പിൻവലിക്കേണ്ടി വരുന്നു.
വാസന്തി ജേർണലിസ്റ്റ് ട്രെയ്നിയായി കേരള ഭൂമിയിൽ ചേരുന്നു. പത്രത്തിൻ്റെ പ്രത്യേക പതിപ്പിനു വേണ്ടി പഴയ സഖാവ് പാച്ചു പിള്ളയെ (കുഞ്ഞാണ്ടി) ഇൻ്റർവ്യൂ ചെയ്യാൻ മാധവൻകുട്ടിയും വാസന്തിയും പോകുന്നു. എന്നാൽ പാച്ചു പിള്ളയുടെ മകൻ പരോൾ വാസു ഇന്റർവ്യൂ തടസപ്പെടുത്തിയതിനെത്തുടർന്ന് അവർ മടങ്ങുന്നു.
വയനാട്ടിൽ ആദിവാസികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് കേരള ഭൂമിയിൽ വരുന്നു. അതിനെത്തുടർന്ന് ന്യൂസ് ഫോട്ടോഗ്രാഫറെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. പക്ഷേ, മാധവൻകുട്ടിയുടെ സഹപാഠിയായിരുന്ന റവന്യൂമന്ത്രി ഫിലിപ്പിൻ്റെ (ദേവൻ) ഇടപെടലിനെത്തുടർന്ന്, അയാളെ പോലീസ് വിട്ടയയ്ക്കുന്നു. തുടർച്ചയായി തങ്ങൾക്കെതിരെ വാർത്തകൾ വരുന്നതിൽ മാണിക്കവും ഹാജിയാരും (ഭാസ്കരക്കുറുപ്പ്) വനം മന്ത്രിയും (ബാലൻ കെ നായർ) ഉൾപെട്ട സംഘം അസ്വസ്ഥരാണ്. അവരുടെ നിർദ്ദേശപ്രകാരം മാധവൻകുട്ടിയെ പരോൾ വാസുവും സംഘവും ആക്രമിക്കുന്നു. തലയ്ക്ക് പരിക്കേറ്റ മാധവൻകുട്ടിയെ ആശുപത്രിയിലാവുന്നു.
മാണിക്കമാണ് ആക്രമണത്തിനു പിന്നിൽ എന്നറിയുന്ന മാധവൻകുട്ടി, മാണിക്കം നടത്തുന്ന കള്ളുപാർട്ടിയിൽ കടന്നു കയറി അയാളെ തല്ലുന്നു. തുടർന്ന്, പരോൾ വാസുവിൻ്റെ വാഹനം തടഞ്ഞ് അയാളെ ആക്രമിക്കാൻ ശ്രമിക്കുന്ന മാധവൻകുട്ടിയെ അയാൾ ആശുപത്രിയിൽ തിരികെ എത്തിക്കുന്നു.
ആശുപത്രിയിൽ മാധവൻകുട്ടിയെ ശുശ്രൂഷിക്കുന്ന വാസന്തിക്ക് അയാളോട് അടുപ്പം തോന്നുന്നു. അതു മനസ്സിലാക്കിയ കുഞ്ഞുലക്ഷ്മി ഉഷയുടെ വീട്ടിലെത്തി വിവാഹം ഉറപ്പിക്കുന്നു. എന്നാൽ മാധവൻകുട്ടി ആ ബന്ധം നിരസിക്കുന്നു. തൻ്റെ മനസ്സിൽ പണ്ടും ഇപ്പോഴും ഉഷയാണുള്ളതെന്ന് അയാൾ ഉഷയോടു പറയുന്നു. കാര്യങ്ങളറിഞ്ഞ വാസന്തി തകർന്നു പോവുന്നു. വിവാഹം മുടങ്ങിയതിൽ വാസന്തിക്ക് ഉഷയോടും മാധവൻകുട്ടിയോടും നീരസമുണ്ട്.
അവൾ കേരള ഭൂമിയിലെ സ്ഥിരം ജോലി നിരസിക്കുന്നു.
കുഴൽപണം കടത്തുന്നതിനിടയിൽ ഉണ്ണിയെ എൻഫോഴ്സ്മെൻറ് പിടികൂടുന്നു. കമ്മീഷണർ (അസീസ്) ആ വിവരം അറിയിക്കുന്നെങ്കിലും ഉണ്ണിയെ രക്ഷിക്കാൻ ഉഷ ഇടപെടുന്നില്ല. അതിൻ്റെ പേരിൽ ഉഷയെ കുറ്റപ്പെടുത്തി വാസന്തി ഇറങ്ങിപ്പോവുന്നു.
ഉണ്ണിയെ മാണിക്കം ജാമ്യത്തിലിറക്കുന്നു. എന്നാൽ, രഹസ്യങ്ങൾ പുറത്താകാതിരിക്കാൻ അവനെ കൊല്ലാനായി വാസുവിനെ ഏർപ്പാടാക്കുന്നു. സുഹൃത്തായ ഉണ്ണിയെ കൊല്ലുന്നതിനു പകരം വാസു അവനെ ഒരു രഹസ്യകേന്ദ്രത്തിൽ ഒളിപ്പിക്കുന്നു. ഇതിനിടയിൽ, ഉണ്ണിയെത്തേടി വാസുവിൻ്റെ വീട്ടിലെത്തുന്ന വാസന്തിയെ അയാൾ അവിടെ താമസിപ്പിക്കുന്നു. ക്രമേണ അവർ തമ്മിലടുക്കുന്നു; വിവാഹിതരാവുന്നു.
വനഭൂമി ഇഷ്ടക്കാർക്ക് പതിച്ചുനല്കി, റോഡ് പണിക്ക് ജയിംസിൽ നിന്നു കൈക്കൂലി വാങ്ങി എന്നീ വ്യാജകാരണങ്ങളുണ്ടാക്കി ഉഷയെ സസ്പെൻ്റ് ചെയ്യുന്നു. സസ്പെൻഷൻ പിൻവലിക്കാൻ മാധവൻകുട്ടി ഫിലിപ്പ് വഴി ശ്രമിച്ചെങ്കിലും നടക്കുന്നില്ല. സംഭവത്തിൻ്റെ യഥാർത്ഥ വസ്തുത പുറത്തു കൊണ്ടുവരാൻ മാധവൻകുട്ടി മുന്നിട്ടിറങ്ങുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഇന്നലെകൾ ഇതു വഴിയേ പോയി |
ബിച്ചു തിരുമല | എ ടി ഉമ്മർ | കെ ജെ യേശുദാസ് |
2 |
സലിലം ശ്രുതിസാഗരംമോഹനം |
ബിച്ചു തിരുമല | എ ടി ഉമ്മർ | കെ ജെ യേശുദാസ്, ആശാലത |
Contribution |
---|
മൂവി പോസ്റ്റർ: സർവകലാശാല |